കേരളത്തെ പ്രശംസിച്ച് രാഷ്‍ട്രപതി; രാഷ്ട്രപതിയെ പ്രശംസിച്ച് മുഖ്യമന്ത്രി

Published : Oct 28, 2017, 06:35 AM ISTUpdated : Oct 05, 2018, 02:25 AM IST
കേരളത്തെ പ്രശംസിച്ച് രാഷ്‍ട്രപതി; രാഷ്ട്രപതിയെ പ്രശംസിച്ച് മുഖ്യമന്ത്രി

Synopsis

തിരുവനന്തപുരം: കേരളത്തിന്‍റെ നേട്ടങ്ങളെയും ഫുട്ബോള്‍ പ്രേമത്തെയും പ്രശംസിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. തിരുവനന്തപുരം നഗരസഭ നൽകിയ പൗരസ്വീകരണത്തിലായിരുന്നു രാഷ്ട്രപതിയുടെ പ്രശംസ. ദന്തഗോപുരവാസിയായ രാഷ്ട്രപതിയല്ല രാംനാഥ് കോവിന്ദെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ.

കേരളത്തിൻറെ മതമൈത്രി, സാക്ഷരത, പ്രകൃതി ഭംഗി, ഐടി ടൂറിസം രംഗത്തെ നേട്ടങ്ങളെല്ലാം രാഷ്ട്പതി എടുത്തു പറഞ്ഞു. പഴയ വീട്ടിലേക്ക് പോകുന്ന സന്തോഷമാണ് കേരളത്തിലേക്ക് വരുമ്പോള്‍ ലഭിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം മലയാളികളായ പ്രവാസികളുടെയും നഴ്സുമാരെയും സേനങ്ങള്‍ എടുത്തു പറഞ്ഞു.

മികച്ച രീതിയിൽ അണ്ടർ 17 ലോക കപ്പ് സംഘടിപ്പിച്ച കേരളത്തെ അദ്ദേഹം പ്രശംസിച്ചു. ഈ സ്പോർടമാൻ സ്പരിറ്റ് എല്ലാ കാര്യത്തിലുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ലാളിത്വം കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ രാഷ്‍ട്രപതിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രശംസ. കേരള വികസനത്തിന് രാഷ്‍ട്രപതിയുടെ എല്ലാ പിന്തുണയുമുണ്ടാകണമെന്ന് ഗവർണറും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും മേയർ വി.കെ.പ്രശാന്തും രാഷ്ട്രപതിക്ക് ഉപഹാരം നൽകി. രാജ്ഭവനില്‍ രാഷ്ട്രപതിക്ക്  ഗവർണര്‍ ഒരുക്കിയ അത്താഴവിരുന്നിൽ മുഖ്യമന്ത്രി മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് കേരളത്തിലെത്തിയ രാം നാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലേക്ക് തിരിക്കും. രാവിലെ 9.45ന് പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതിയുടെ യാത്ര. ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. തുടർന്ന് 12.30ന് അദ്ദേഹം ദില്ലിക്ക് മടങ്ങും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ