ഷുഹൈബ് വധം: മുഖം നോക്കാതെ നടപടിയെന്ന് മുഖ്യമന്ത്രി

By Web DeskFirst Published Feb 26, 2018, 9:49 AM IST
Highlights

തിരുവന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നും കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. 

നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം കേസില്‍ നടക്കുന്നുണ്ട്. പ്രതികള്‍ ഡമ്മികളാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. രാഷ്ട്രീയത്തില്‍ അഭിപ്രായഭിന്നത സ്വാഭാവികമാണ് എന്നാല്‍ അതിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അംഗീകരിക്കാനാവില്ല. 

ഒരു കൊലപാതകവും ഉണ്ടാവരുതെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും, ഏത് ഭാഗത്ത് നിന്ന് അക്രമം ഉണ്ടായാലും കര്‍ശന നടപടിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അടുത്ത അനുയായിയാണ് കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയെന്ന്‌സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. ഷുഹൈബിനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടികൂടണം. വെട്ടിപരിക്കേല്‍പ്പിക്കുന്നത് വിനോദമാക്കിയവരാണ് അക്രമികളെന്നും വന്‍ഗൂഢാലോചനയാണ് ഷുഹൈബ് വധത്തിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
 

click me!