സ്മാര്‍ട്ട് സിറ്റി 2021ല്‍ പൂര്‍ണ പ്രവര്‍ത്തനം തുടങ്ങുമെന്നു മുഖ്യമന്ത്രി

By Asianet NewsFirst Published Jun 28, 2016, 6:00 AM IST
Highlights

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി 2021ല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമഗ്ര ഐടി നയത്തിനു സര്‍ക്കാര്‍ ഉടന്‍ രൂപം നല്‍കും. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നു ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു.

സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ ഘട്ടത്തില്‍ 5,500 പേര്‍ക്കു ജോലി നല്‍കുമെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പദ്ധതിയുടെ നിര്‍മാണ പുരോഗതി ഓരോ ഘട്ടത്തിലും നിരീക്ഷിക്കും. കരാറനുസരിച്ച്, ഐടി കമ്പനികള്‍ മാത്രമേ സ്മാര്‍ട്ട് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തും. ഓഗസ്റ്റ് ആറിനു സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് യോഗം ചേരും.

വിലക്കയറ്റം തടയാന്‍ 38 പഞ്ചായത്തുകളില്‍ കൂടി ഉടന്‍ മാവേലി സ്റ്റോറുകള്‍ തുടങ്ങുമെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ഉത്പന്നങ്ങള്‍ കര്‍ഷകരില്‍നിന്നു നേരിട്ട് വാങ്ങുന്നതു സര്‍ക്കാരിന്റെ പരിഗണനയിലാണ്. നെല്ലുസംഭരണത്തിന് 146 കോടി രൂപ അധികം അനുവദിച്ചു.

സ്വകാര്യ ആശുപത്രികളേയും ലാബുകളേയും നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ ചോദ്യോത്തരവേളയില്‍ അറിയിച്ചു.

click me!