
തിരുവനന്തപുരം: എടോ എന്ന് വിളിക്കേണ്ടവരെ അങ്ങിനെ തന്നെ വിളിക്കുമെന്നും എടോ ഒരു അരോചക വാക്കല്ലെന്നും മുഖ്യമന്ത്രി. പുകഴ്ത്തല്‍ കേട്ട് ഉയരുകയും ഇകഴ്ത്തലില്‍ താഴുകയും ചെയ്യുന്ന ആളല്ല താനെന്നും പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നല്‍കി. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചക്കിടെയായിരുന്നു പിടി തോമസ് - പിണറായി വാക് പോര്.
ശിവസേനയെ പ്രതിപക്ഷം വാടകക്കെടുത്തെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ ചൊല്ലി ഒമ്പതിന് ഉണ്ടായ വാക്കേറ്റത്തില്‍ സഭ നിര്‍ത്തിവച്ച ശേഷം നടുത്തളത്തിലിറങ്ങിയ മുഖ്യമന്ത്രി വി ടി ബല്‍റാമിനെ എടോ ബലരാമാ എന്ന് വിളിച്ചെന്നാണ് പിടി തോമസിന്റെ ആക്ഷേപം. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പി ടി തോമസിന്റെ പരമാര്‍ശം രേഖയില്‍ നിന്നും നീക്കണമെന്ന് ഭരണപക്ഷ ആവശ്യം പരിശോധിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam