അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി

Published : May 27, 2017, 05:29 PM ISTUpdated : Oct 04, 2018, 05:29 PM IST
അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി

Synopsis

തിരുവനന്തപുരം: അഴിമതിക്കെതിരായ നിലപാട് കൂടുതല്‍ ശക്തമായി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്ര ദൃശ്യമാധ്യമങ്ങളിലെ എഡിറ്റര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഴിമതിയോട് വിട്ടുവീഴ്ച ഇല്ലാത്ത സര്‍ക്കാര്‍ നിലപാട് മാധ്യമങ്ങളും പൊതുപവേ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

സമൂഹത്തിന് പ്രയോജനം കിട്ടുന്ന ഒരു പദ്ധതിയും വിമര്‍ശനങ്ങളുടെ പേരില്‍ നിര്‍ത്തിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ല. സിബിഎസ്ഇ പത്താംക്ലാസ് ഫലം വൈകിയത് കണക്കിലെടുത്ത് ഹയര്‍ സെക്കണ്ടറി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നീട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും. മാധ്യമങ്ങളുമായി ബന്ധപ്പെട്ട കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ സമിതികളെല്ലാം താമസിയാതെ പുനസംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു . 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേമാതരം വിഷയം രാഷ്ട്രീയ വിവാദമാക്കി ബിജെപി; ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ അനാദരവ് കാണിച്ചു, അമിത് ഷായ്ക്ക് പരാതി നൽകും
ആലുവയിലെ ഹാലോവിൻ ലഹരി പാർട്ടി: വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ; അറസ്റ്റിലായ അലക്സിനായി പോലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും