ജിഷ്ണുവിന്‍റെ അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

Published : Jan 30, 2017, 12:36 PM ISTUpdated : Oct 04, 2018, 07:32 PM IST
ജിഷ്ണുവിന്‍റെ അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

Synopsis

തിരുവനന്തപുരം: പാന്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിത അയച്ച കത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മഹിത നൽകിയ പരാതിയിൻമേൽ നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. പരാതി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ജിഷ്ണുവിന്‍റെ കുടുംബത്തോട് വളരെ അനുഭാവ പൂർണമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ജിഷ്ണു മരിച്ച അഞ്ചാംനാൾ ചേർന്ന മന്ത്രിസഭായോഗം 10 ലക്ഷം രൂപ കുടുംബത്തിന് സഹായധനമായി പ്രഖ്യാപിച്ചിരുന്നു. രണ്ടു ദിവസത്തിനകം ഈ തുക ജിഷ്ണുവിന്‍റെ വസതിയിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ എത്തിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കത്തു നൽകിയ പ്രതിപക്ഷ നേതാവിനും മറുപടി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജില്ലാ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പം? 2 ജില്ലകളിൽ കനത്ത പോര്; ആറ് ജില്ലകളിൽ വീതം എൽഡിഎഫിനും യുഡിഎഫിനും മേൽക്കൈ
'പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റം': കെ സുധാകരൻ