
അബുദാബി: പ്രവാസികൾ എല്ലാവരും കഴിവിന്റെ പരമാവധി നവകേരള നിർമാണത്തിന്റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയാത്തവർ ഒരാഴ്ച്ചയിലെ വരുമാനമെങ്കിലും നൽകുക. തുകയുടെ വലിപ്പമല്ല കാര്യമെന്നും 100 ദിർഹം നൽകാൻ കഴിയുന്നവരും 10 ദിർഹം നൽകാൻ കഴിയുന്നവരും പങ്കാളികൾ ആവാനും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. ചെറുകിട സ്ഥാപനങ്ങളിൽ മുതൽമുടക്കാൻ പ്രവാസികൾ മുന്നോട്ട് വരണമെന്നും സ്ഥാപനങ്ങൾ ജീവനക്കാരെ ഇതിന്റെ ഭാഗമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലയ്ക്കലും പമ്പയിലും പ്രതിഷേധക്കാര്‍ നടത്തിയ അക്രമങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. രാജ്യം ഭരിക്കുന്ന ബിജെപി യും ആർഎസ്എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണ്. ഇതിനെതിരെ നാടിന്റെ ക്രമസമാധാനം തകർക്കാൻ ബോധപൂർവമായ ശ്രമം ആണ് ചില ശക്തികൾ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam