മാധ്യമങ്ങളുടെ പേനത്തുമ്പത്തല്ല, ജനഹൃദയങ്ങളിലാണ് പാർട്ടിയുടെ സ്ഥാനം; മാധ്യമങ്ങൾക്കെതിരെ പിണറായി

Published : Feb 22, 2019, 12:55 PM ISTUpdated : Feb 22, 2019, 12:58 PM IST
മാധ്യമങ്ങളുടെ പേനത്തുമ്പത്തല്ല, ജനഹൃദയങ്ങളിലാണ് പാർട്ടിയുടെ സ്ഥാനം; മാധ്യമങ്ങൾക്കെതിരെ പിണറായി

Synopsis

ഇടത്പക്ഷത്തിന്‍റെ ഭാ​ഗമായി നിൽക്കുന്ന ആളുകൾ കൊലചെയ്യപ്പെട്ടാൽ അത് വലിയ കാര്യമായി കാണേണ്ടതില്ല ഇതാണ് പൊതുവായ നിലപാട്. ജനാധിപത്യത്തിന്‍റെ കാവലാളായി നിൽക്കേണ്ട നല്ലൊരു ഭാ​ഗം മാധ്യമങ്ങൾ ഈ നിലപാട് സ്വീകരിക്കുകയാണ് മുഖ്യമന്ത്രി ആരോപിക്കുന്നു. 

കാസ‌ർകോട്: ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപ്രവർത്തകർ കൊല്ലപ്പെട്ടാൽ അത് മാധ്യമങ്ങൾ കാര്യമാക്കാത്ത സ്ഥിതിയാണെന്നും മാധ്യമങ്ങൾ അന്ധമായ മാർക്സിസ്റ്റ് വിരോധം വച്ചു പുല‌ർത്തുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

ഇടത്പക്ഷത്തിന്‍റെ ഭാ​ഗമായി നിൽക്കുന്ന ആളുകൾ കൊലചെയ്യപ്പെട്ടാൽ അത് വലിയ കാര്യമായി കാണേണ്ടതില്ല ഇതാണ് പൊതുവായ നിലപാട്. ജനാധിപത്യത്തിന്‍റെ കാവലാളായി നിൽക്കേണ്ട നല്ലൊരു ഭാ​ഗം മാധ്യമങ്ങൾ ഈ നിലപാട് സ്വീകരിക്കുകയാണ് മുഖ്യമന്ത്രി ആരോപിക്കുന്നു. 

ഇടതു പക്ഷ വിരോധവും അന്ധമായ മാ‌‌ർക്സിസ്റ്റ് വിരോധവും മാധ്യമ വാ‌ർത്തകളെ ബാധിച്ചിരിക്കുകയാണ്, ഈ പറയുന്നവരുടെ നാക്കിൻ തുമ്പത്തോ പേനത്തുമ്പിലോ അല്ല ജനങ്ങളുടെ ഹൃദയത്തിലാണ് പ്രസ്ഥാനത്തിന്‍റെ സ്ഥാനം - മാധ്യമങ്ങളെ വിമർശിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വനിതാ ലീഗ് നേതാവിൻ്റെ മുനാഫിഖ് പരാമർശം; വ്യക്തിപരമായി പരാതിയില്ല, അവരുടെ അറിവില്ലായ്മയായി കരുതുന്നുവെന്ന് ഷാനവാസ് പാദൂർ
മുഖ്യമന്ത്രിയുടേത് നന്ദികേട്, സിപിഎം കേരളത്തിന് പുറത്ത് സീറ്റ് കിട്ടണമെങ്കിൽ പോലും കോൺഗ്രസ് സഹായം വേണ്ടവർ: കുഞ്ഞാലിക്കുട്ടി