പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം; അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ച് മുഖ്യമന്ത്രി

Published : Jun 11, 2017, 05:03 PM ISTUpdated : Oct 05, 2018, 01:05 AM IST
പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം; അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ച് മുഖ്യമന്ത്രി

Synopsis

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റത്തില്‍ അധ്യാപകരെയും രക്ഷിതാക്കളെയും പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസരംഗത്തെ മാറ്റം തിരിച്ചറിഞ്ഞ് തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്ക് അയക്കുവാന്‍ താല്പര്യം കാണിച്ച രക്ഷിതാക്കളെയും വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുവാന്‍ പരിശ്രമിക്കുന്ന അധ്യാപകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അഭിന്ദനം. ക്ഷിതാക്കളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണ, പൊതുവിദ്യാലയങ്ങളുടെ നിലവാരവും പശ്ചാത്തല സൗകര്യവും മെച്ചപ്പെടുത്തുവാന്‍ പ്രതിജ്ഞാബദ്ധമായി നീങ്ങുന്ന സര്‍ക്കാരിന് പ്രചോദനവും പ്രോത്സാഹനവുമാണ്.

സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും ഈ വര്‍ഷം ഒന്നാം ക്ലാസില്‍ 12198 വിദ്യാര്‍ഥികള്‍ വര്‍ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 5703 പേരും എയ്ഡഡ് വിദ്യാലയങ്ങളില്‍ 6495 പേരുമാണ് വര്‍ധിച്ചത്. ഇത് ഒന്നാം ക്ലാസിലെ മാത്രം കണക്കാണ്. 

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അഞ്ചാം ക്ലാസ്സില്‍ 40385 പേരും എട്ടാം ക്ലാസില്‍ 30083 പേരും മുന്‍വര്‍ഷത്തേക്കാള്‍ കൂടിയിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇത്രയും വര്‍ധന ഉണ്ടാകുന്നത് ആദ്യമാണ്. നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രവർത്തകരെ അഭിവാദ്യം ചെയ്ത് ചെന്നൈയിലേക്ക്, മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ ഉദയനിധിയെ വിട്ടയച്ചു
ഓണയാത്ര സുഗമമാക്കാൻ കെ.എസ്.ആർ.ടി.സി; പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് റിസർവേഷൻ തുടങ്ങി, കൂടുതൽ സർവീസുകൾ ഏർപ്പെടുത്തും