
തിരുവനന്തപുരം: അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ സ്ഥാനലബ്ധിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണന്താനത്തിന് ഓണസമ്മാനമാണ് മന്ത്രിപദവിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നത്. കേരളത്തിന്‍റെ ശബ്ദമാകാന്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കേരളത്തിന് മികച്ച സംഭാവന നല്‍കാന്‍ കണ്ണന്താനത്തിന് കഴിയുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവെച്ചു.
പുതുതായി സ്ഥാനമേറ്റ കേന്ദ്രമന്ത്രിമാര്‍ക്ക്, വിശിഷ്യ, ദീര്‍ഘകാല സുഹൃത്തു കൂടിയായ ശ്രീ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ആശംസകള്‍.
ശ്രീ കണ്ണന്താനത്തിന് ഓണസമ്മാനമാണ് ഈ സ്ഥാനലബ്ധി എന്നും കേരളത്തിനായി പ്രയത്നിക്കാന്‍ അദ്ദേഹത്തിന് അത് ഊര്‍ജം പകരുമെന്നും കരുതുന്നു.
ദേശീയ വിഷയങ്ങളില്‍ കേന്ദ്ര മന്ത്രി എന്ന നിലയില്‍ സജീവമായി ഇടപെടുമ്പോള്‍ തന്നെ ക്യാബിനറ്റിലെ കേരളത്തിന്റെ ശബ്ദമാകാന്‍ ശ്രീ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.
കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ച പ്രയത്നം വികസന ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കും. ശ്രീ കണ്ണന്താനത്തിന് അതിലേക്ക് മികച്ച സംഭാവന നൽകാനാകും എന്ന് പ്രത്യാശിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam