നാടിന്‍റെ വികസനമെന്ന ധർമ്മം നിറവേറ്റുമെന്ന് മുഖ്യമന്ത്രി

Published : May 25, 2017, 10:35 PM ISTUpdated : Oct 04, 2018, 04:51 PM IST
നാടിന്‍റെ വികസനമെന്ന ധർമ്മം നിറവേറ്റുമെന്ന് മുഖ്യമന്ത്രി

Synopsis

തിരുവനന്തപുരം: നശീകരണവാസനയോടുള്ള വിമർ‍ശനവുമായി സമീപിച്ചാൽ തളർന്നു പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ വികസനമെന്ന ധർമ്മം നിറവേറ്റും. എന്താണ് ബദലെന്ന് പ്രതിപക്ഷം  ചോദിച്ചാൽ ഒരു വർ‍ഷം നടപ്പാക്കിയതാണ് ബദലുകളെന്ന് സർക്കാരിന്‍റെ ഒന്നാം വാർഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. വി.എസ്സും മന്ത്രി ജി.സുധാകരനും ചടങ്ങിൽ പങ്കെടുത്തില്ല.

പുതിയ പ്രഖ്യാപനങ്ങളില്ല, കഴിഞ്ഞ ഒരു വർഷം നടപ്പാക്കിയ പദ്ധതികള്‍ എണ്ണിയെണ്ണിപ്പറഞ്ഞുള്ള ദീർഘമായ പ്രസംഗത്തിൽ വിമർശകർക്കെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. ദേശീയപാത വികസനവും, എൽഎൻജി പൈപ്പ് ലൈനും ദേശീയജലപാതയും സമയബന്ധിതമായി പൂർത്തിയാക്കും. ഭൂമി നഷ്ടമാവുന്നവർക്ക് നഷ്ടപരിഹാരമല്ലാത്ത സർക്കാരിന് മുന്നിൽ മറ്റ് മാർഗങ്ങളില്ല. 

നടക്കാൻപാടില്ലാത്ത പലതും നടന്ന ഭരണമായിരുന്നു യുഡിഎഫിന്രതെന്ന പറഞ്ഞ മുഖ്യമന്ത്രി വിഴിഞ്ഞം പദ്ധതിയെ കുറിച്ചുള്ള സിഎജി റിപ്പോർട്ടിനെ കുറിച്ച് പരമാർശിച്ചു, ഈ കരാര്‍ ഒന്നും ചെയ്യാതെ സര്‍ക്കാറിന്‍റെ പിടലിയില്‍ വീണതാണെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ചീഫ് സെക്രട്ടറിയും ചേർന്ന് ആയിരം മണ്‍ചിരാതുകള്‍ തെളിച്ചായിരുന്നു വാർഷികാഘോങ്ങള്‍ക്ക് തുടക്കമിട്ടത്. തലസ്ഥാനത്ത് കോട്ടൂരിൽ നിന്നും വെള്ളമെത്തിക്കാൻ പ്രയത്നിച്ച ഉദ്യോഗസ്ഥരെ ചടങ്ങിൽ മുഖ്യമന്ത്രി അഭിനന്ദിച്ചു. 

പ്രതിപക്ഷം ചടങ്ങ് ബഹിഷ്ക്കരിച്ചപ്പോള്‍ വി.എസ്.അച്യുതാനന്ദനും മന്ത്രി ജി.സുധാകരന്രെയും അസാനിധ്യവും ശ്രദ്ധിക്കെപ്പട്ടു. ഔദ്യോഗികമായ അറിയിപ്പ് ലഭിക്കാത്തിതുകൊണ്ടാണ് വി.എസ്.പങ്കെടുക്കാതിരുന്നത്. പാലക്കാട് ചില ഉദ്ഘാടന പരിപാടിൽ പങ്കെടുക്കാനുള്ളതിനാൽ മുഖ്യമന്ത്രിയുടെ അനുവാദത്തോടെ നേരത്തെ പുറപ്പെട്ടുവെന്ന് ജി.സുധാകരൻ പറഞ്ഞു. നിശാന്തിഗയിൽ ബാലഭാസ്കരത്തിന്പെ നേതൃത്വത്തിലുള്ള ഫ്യൂഷൻ സംഗീതവുമുണ്ടായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കലണ്ടർ പുറത്തിറക്കി ലോക്ഭവൻ, ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പം സവർക്കറുടെ ചിത്രവും
അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്