
വിദേശത്തുനിന്ന് മൃതദേഹം എത്തിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് രേഖകള്‍ വിമാനത്താവളത്തിൽ എത്തിക്കണമെന്ന പുതിയ വ്യവസ്ഥ അപ്രായോഗികവും അംഗീകരിക്കാൻ കഴിയാത്തതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിബന്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു.
സൗദിയില്‍ മരിച്ച വയനാട് സ്വദേശി ജയപ്രകാശിന്‍റെ മൃതദേഹം, എല്ലാ രേഖകളും നല്‍കിയിട്ടും പുതിയ വ്യവസ്ഥയുടെ പേരിൽ നാട്ടിലെത്തിക്കാൻ കഴിയുന്നില്ല. ഗള്‍ഫ് മേഖലയില്‍ നിന്ന് മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാണ് നടപടി വേണ്ടത്. പുതിയ വ്യവസ്ഥകള്‍ ഉടൻ പിന്‍വലിക്കാന്‍ വ്യോമയാനമന്ത്രി തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിവാദ നിബന്ധനക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് കെഎംസിസിയും അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam