
തിരുവനന്തപുരം: മുണ്ടുടുത്ത മോദിയെന്ന് തന്നെ വിശേഷിപ്പിച്ച പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ഉല്ലേഖ് രചിച്ച പുസ്തകമാണ് പ്രകാശനം ചെയ്തത്. അഭിപ്രായസ്വാതന്ത്രത്തെ മാനിക്കുന്നതുകൊണ്ടാണ് ചടങ്ങിനെത്തിയതെന്ന് പിണറായി പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്ന് പറഞ്ഞതിനൊപ്പം ഉള്ളടക്കത്തെ വിമർശിച്ച് തുടക്കം. സഖാവ് പാട്യം ഗോപാലന്‍റെ മകനാണ് ഗ്രന്ഥകാരനെന്ന വാത്സല്യം കൊണ്ടാണ് ചടങ്ങിനെത്തിയത്.സിപിഎമ്മിനെ രാഷ്ട്രീയകൊലയാളികളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഎമ്മുകാരെ ആക്രമിച്ചത് കാണാതെയാണ് വ്യാഖ്യാനങ്ങൾ പലതും.സിപിഎമ്മിന് വാളിന്‍റെ ശക്തിവേണ്ടെന്നും ആൾബലമുണ്ടെന്നും പിണറായി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam