മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായതുക വൈകാതെ നൽകും. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണങ്ങൾ മാത്രമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളം പരിപാടിയിലായിരുന്നു മന്ത്രി പി സി വിഷ്ണുനാഥിന്റെ പ്രതികരണം

പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്. മഴ കുറഞ്ഞതിനാൽ നേരിയ ആശ്വാസമെന്ന് മന്ത്രി പ്രതികരിച്ചു. പല സ്ഥലങ്ങളിലും വെളളമിറങ്ങാത്തത് ബുദ്ധിമുട്ടാകുന്നുണ്ട്. ക്യാംപുകളിൽ അടക്കം വെള്ളം കയറുന്ന സ്ഥിതിയുണ്ടായി. 4600ൽ അധികം ആളുകളാണ് ക്യാംപുകളിൽ കഴിയുന്നത്. മറ്റന്നാൾ മുതൽ 3 ദിവസം കൂടുതൽ ജാ​ഗ്രത വേണമെന്നും മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്നും മന്ത്രി പി സി വിഷ്ണുനാഥ് മുന്നറിയിപ്പ് നൽകി. അധികൃതർ നൽകുന്ന നിർദേശം ആളുകൾ അനുസരിക്കണം. മാറിത്താമസിക്കേണ്ട ഇടങ്ങളിൽ തുടരുന്നത് ഒഴിവാക്കണം. പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അവ ലഭ്യമാക്കും. മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായതുക വൈകാതെ നൽകും. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണങ്ങൾ മാത്രമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളം പരിപാടിയിലായിരുന്നു മന്ത്രി പി സി വിഷ്ണുനാഥിന്റെ പ്രതികരണം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Rain