മലയാളികളെ കാണാതായ സംഭവം:മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി

Published : Jul 11, 2016, 05:28 AM ISTUpdated : Oct 04, 2018, 05:16 PM IST
മലയാളികളെ കാണാതായ സംഭവം:മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി

Synopsis

തിരുവനന്തപുരം: മലയാളികളുടെ ഐഎസ് ബന്ധവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഈ സാഹചര്യത്തില്‍ മുസ്‌ലിം വിരുദ്ധ വികാരം ഇളക്കി വിടാന്‍ ചില സ്ഥാപിത താത്പര്യക്കാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി‍. ഇവര്‍ മുസ്‌ലിംകളെയാകെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു. ഭീകവാദത്തിന് മതം അടിസ്ഥാനമല്ലെന്നും മുതലെടുപ്പിനുള്ള ശ്രമം അനുവദിക്കില്ലെന്നും പിണറായി നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. 

മലയാളികളെ കാണാതായ സംഭവം ഗൗരവമുള്ളതാണ്. കാണാതായവരില്‍ ആറു സ്ത്രീകളും മൂന്നു കുട്ടികളും ഉള്‍പ്പെടും. മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതായി വിശ്വസനീയമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി സര്‍ക്കാരിന്‍റെ നിലപാട് അറിയിച്ചത്. കാണാതായ മലയാളികളെല്ലാം ഐഎസില്‍ ചേര്‍ന്നെന്ന വാര്‍ത്ത വിശ്വസനീയമല്ലെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ദുരന്തം, ബസും ട്രക്കും കൂട്ടിയിടിച്ച് ആറു മരണം, നിരവധി പേർക്ക് പരിക്ക്; അപകടം ഹാപൂരിൽ
ഭാര്യയെ നോക്കി കുരച്ചു; അയൽവാസിയുടെ വളർത്തു നായയെ തല്ലിക്കൊല്ലാൻ ശ്രമം, ഞെട്ടിക്കുന്ന സംഭവം ബെംഗളൂരുവിൽ