പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി; വിമർശിച്ച് ചെന്നിത്തല

Published : Feb 23, 2017, 04:22 AM ISTUpdated : Oct 05, 2018, 02:40 AM IST
പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി; വിമർശിച്ച് ചെന്നിത്തല

Synopsis

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അടക്കമുള്ളവരെ പിടികൂടിയ പൊലീസ് സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . അഭിമാനാർഹമായ നേട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആരോപണം ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

സംഭവത്തില്‍ പ്രതിപക്ഷ നേതാവ് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊച്ചിയിൽ തന്നെ പ്രതികൾ കീഴടങ്ങിയത് ജാഗ്രതക്കുറവ് കാരണമാണെന്നും പൊലീസിന്റെ കുറ്റാന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രതിയെ കോടതിയിൽ കയറി പിടിക്കേണ്ടിവന്നത്‌ പോലീസിന് തികച്ചും നാണക്കേടാണെന്നും ഇത് കേരള പോലീസിനെ സംബന്ധിച്ച് ഒട്ടും അഭിമാനാർഹമായ നടപടിയല്ലെന്നും ചെന്നിത്തല ഫേസ് ബുക്ക് പോസ്റ്റിലും ആവര്‍ത്തിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു