മുല്ലപ്പെരിയാര്‍: കേരളം നിലപാടുകളില്‍ ഉറച്ചു നില്‍ക്കണമെന്നു പി.ജെ. ജോസഫ്

By Asianet NewsFirst Published May 31, 2016, 4:07 PM IST
Highlights

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍  മുഖ്യമന്ത്രി കേരളത്തിന്റെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായ നിലപാടെടുക്കുമെന്നു കരുതുന്നില്ലെന്നു മുന്‍ ജലവിഭവ വകുപ്പു മന്ത്രി പി.ജെ. ജോസഫ്. തമിഴ്‌നാട് ചര്‍ച്ചയ്ക്കു തയ്യാറാകുന്നെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ കേരളത്തിന്റെ നിലപാടുകളില്‍ ഉറച്ചു വേണം ചര്‍ച്ചകള്‍ നടക്കേണ്ടതെന്നും ജോസഫ് പറഞ്ഞു.

കേരളമുയര്‍ത്തുന്നത് ആശങ്കകളല്ല വസ്തുതകളാണെന്നു ജോസഫ് ചൂണ്ടിക്കാട്ടി. 120 വര്‍ഷം പഴക്കമുളള അണക്കെട്ട് അറ്റകുറ്റപ്പണികള്‍ കൊണ്ടു ബലപ്പെട്ടുവെന്ന് കരുതാനാവില്ല. അതിവൃഷ്ടിക്കും ഭൂകമ്പത്തിനും സാദ്ധ്യതയുളള മേഖലയിലാണ് അണക്കെട്ട് നിലനില്‍കുന്നത്. ആധികാരിക പഠനങ്ങള്‍ പരിഗണിക്കാതെയുളള സുപ്രീം കോടതി വിധി കോടതി കേരളം അംഗീകരിക്കുന്നില്ലെന്നും ജോസഫ് പറഞ്ഞു.

click me!