
മലപ്പുറം: പ്രസംഗത്തില്‍ ഭീകരമായ അബദ്ധങ്ങള്‍ പറ്റി മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. യൂത്ത് ലീഗ് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച പൊതുപരിപാടിയിലെ പ്രസംഗത്തിലാണ് പി കെ ഫിറോസ് ചരിത്ര അബദ്ധങ്ങള്‍ പറഞ്ഞത്. ഈ പ്രസംഗം നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്.രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛൻ ആണ് മഹാത്മാഗാന്ധി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുള്ള ചരിത്ര അബദ്ധങ്ങളാണ് പികെ ഫിറോസ് പ്രസംഗത്തില്‍ പറയുന്നത്.
പ്രസംഗത്തിലെ പ്രചരിക്കുന്ന ഭാഗം ഇങ്ങനെ
“നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുൽ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? തന്‍റെ മുതു മുത്തച്ഛൻ ആർഎസ്എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു – മുസ്ലിം മതമൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ ആർഎസ്എസുകാരന്‍റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകൾ കേട്ട് വളർന്ന രാഹുലിനെയല്ലാതെ നമ്മൾ ആരെയാണ് പിന്തുണക്കേണ്ടത്. തന്‍റെ സ്വന്തം അച്ഛൻ കോയമ്പത്തൂരിൽ കഷ്ണം കഷ്ണമായി ചിന്നിച്ചിതറിയപ്പോൾ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരൻ, അതാണ് രാഹുൽ ഗാന്ധി”
രാജീവ് ഗാന്ധി ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെടുന്നത് ശ്രീപെരുമ്പത്തൂരിൽ വെച്ചാണ്. ഇന്ദിര ഗാന്ധി – ഫിറോസ് ഗാന്ധി ദമ്പതികളാണ് രാഹുലിന്‍റെ മുത്തശ്ശനും മുത്തശ്ശിയും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam