
മലപ്പുറം: മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങലുടെ അനുഗ്രഹം വാങ്ങിയാണ് മലപ്പുറം കലക്ടറേറ്റില്‍ പത്രികാസമര്‍പ്പണത്തിന് കുഞ്ഞാലിക്കുട്ടി എത്തിയത്. രാവിലെ പാണ്ടിക്കടവത്തു വീട്ടില്‍ നിന്നും ലീഗ് പ്രവര്‍ത്തരോടൊപ്പമാണ് കുഞ്ഞാലിക്കുട്ടി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുഗ്രഹത്തിനായി പുറപ്പെട്ടത്.
കോ-ലി-ബി സഖ്യമാണ് മലപ്പുറത്തുള്ളതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന്അദ്ദേഹം പുറപ്പെടും മുന്‍പ് ഏഷ്യനെറ്റ് ന്യുസിനോട് പറഞ്ഞു. പാണക്കാട് വീട്ടില്‍ മുഹമ്മദിലി ശിഹാബ് തങ്ങളുംടെ കബറിടത്തില്‍ പ്രാര്‍ത്ഥ നടത്തി. ഹൈദരലി ശിബാബ് തങ്ങളുടെ കയ്യില്‍ നിന്നും കെട്ടിവെക്കാനുള്ള പണവും വാങ്ങിയാണ് കലക്ടറേറ്റിലേക്ക് യാത്ര തിരിച്ചത്.
ഡിസിസി ഓഫീസില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളെയും കൂട്ടിയാണ് കുഞ്ഞാലിക്കുട്ടി കലക്ടറേറ്റിലെത്തിയത്.കളക്ടര്‍ അമിത് മീണക്ക് മുന്‍പാകെ ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.25000 രൂപയും കെട്ടിവെച്ചു. ആര്യാടന്‍ മുഹമ്മദ് വി.വി.പ്രകാശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ഇ ടി മുഹമ്മദ് ബഷീര്‍, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരോടൊപ്പമാണ് പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തോടെ യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികള്‍ക്കും തുടക്കമായി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam