'പികെ ശശിയെ ഞങ്ങൾ വെറുതെ വിട്ടില്ലല്ലോ'രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ല,കെപിസിസിയും ഷാഫിയും ഇടപെട്ട് രാഹുലിനെ കൊണ്ട് രാജിവെപ്പിക്കണം:പികെ ശ്രീമതി

Published : Aug 24, 2025, 09:47 AM ISTUpdated : Aug 24, 2025, 09:52 AM IST
P K Sreemathi

Synopsis

രാഹുലിന്റെ പ്രവർത്തികൾ കേരളത്തിന്‍രെ  സംസ്കാരത്തിന് യോജിച്ചതല്ല

ദില്ലി:രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് പി കെ ശ്രീമതി പറഞ്ഞു. കെപിസിസിയും ഷാഫിയും ഇടപെട്ട് രാഹുലിനെ കൊണ്ട് രാജി വെപ്പിക്കണം പി കെ ശശിയെ സിപിഎംവെറുതെ വിട്ടില്ലല്ലോയെന്ന് അവര്‍ ചോദിച്ചു. അയാൾക്കെതിരെ പാര്‍ട്ടി  നടപടി എടുത്തിട്ടുണ്ട് പല രൂപത്തിൽ അധിക്ഷേപിച്ച് തളർത്താനാണ് സൈബർ അക്രമികളുടെ ലക്ഷ്യം.ചോദ്യങ്ങൾ ചോദിച്ചതിന് തന്‍റെ  നേരെ വലിയ സൈബർ ആക്രമണമാണ് ഉണ്ടായത് ഇത്തരം വെട്ടുക്കിളി കൂട്ടങ്ങളുടെ പ്രവർത്തിയിൽ താൻ പിന്നോട്ട് പോകില്ലെന്നും അവര്‍ വ്യക്തമാക്കി

എന്തുകൊണ്ടാണ് കേരളത്തിലെ വനിത എംപിയായ പ്രിയങ്ക ഗാന്ധി ഇതുവരെ പ്രതികരിക്കാത്തതെന്നും അവര്‍ ചോദിച്ചു.  . ദേശീയതലത്തിൽ നേതാക്കൾ ആരും പ്രതികരിച്ചില്ല എഐസിസിയുടെ ദയനീയ പരാജയമാണിത്.മലയാളികൾക്ക് അപമാനകരമായ സംഭവമാണ് ഓരോ ദിവസവും പുറത്തുവരുന്നത് പെൺകുട്ടി എന്തുകൊണ്ട് പരാതി നൽകിയില്ല എന്നുള്ളത് പെൺകുട്ടിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ് അപമാനം കാരണം പെൺകുട്ടിക്ക് കേരളം വിട്ടു പോകേണ്ടിവന്നു  നിരവധി പെൺകുട്ടികളെ സ്നേഹം നടിച്ച്  രാഹുല്‍ വഞ്ചിച്ചു രാഹുലിന്‍റെ  പ്രവർത്തികൾ കേരളത്തിന്‍റെ  സംസ്കാരത്തിന് യോജിച്ചതല്ല അതിരുകടന്ന ധിക്കാരവും ധാർഷ്ട്യവുമാണ് രാഹുൽ കാണിക്കുന്നത് രാഹുലിന് ഉള്ളത് ഒരു വൈകൃതമാണെന്നും അവര്‍ പറഞ്ഞു.

 മുകേഷ് എംഎൽഎ സ്ഥാനം രാജി വെച്ചില്ലല്ലോ എന്ന ചോദ്യത്തിന്  കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം എന്നാണ് തങ്ങളുടെ നിലപാടെന്ന് പി കെ ശ്രീമതി വ്യക്തമാക്കി, സ്ത്രീകളെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഒരാളാണ് ഈ പ്രവർത്തികൾ കാണിച്ചത് .ശബ്ദരേഖ ഇതുവരെ നേതാക്കന്മാർ ആരും നിഷേധിച്ചിട്ടില്ല. ഗർഭചിത്രം നടത്താൻ അനുവദിച്ചില്ലെങ്കിൽ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുന്നത് ക്രൂരമായ സംഭവമാണെന്നും അവ്ര‍ര്‍ പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

ഒരു രൂപ പോലും വെട്ടില്ല, 15 വരെയുള്ള മുഴുവൻ പണവും തിരികെ നൽകും; 1000ക്കണക്കിന് ഹോട്ടൽ മുറികളും ഏർപ്പടാക്കി ഇൻഡിഗോ
ഒരുമിച്ച് ജീവിക്കണമെന്ന് കൗമാരക്കാർ, ഭീഷണിയുമായി പെൺകുട്ടിയുടെ കുടുംബം, പയ്യന് 21 വയസ്സാകട്ടെയെന്ന് സർക്കാർ, കോടതി പറഞ്ഞത്