കൊളംബിയൻ വിമാനാപകടം; കാരണം ഇന്ധനം തീര്‍ന്നതെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്

Published : Nov 30, 2016, 08:58 PM ISTUpdated : Oct 04, 2018, 07:43 PM IST
കൊളംബിയൻ വിമാനാപകടം; കാരണം ഇന്ധനം തീര്‍ന്നതെന്ന് സൂചിപ്പിക്കുന്ന  ശബ്ദരേഖ പുറത്ത്

Synopsis

അപകടത്തിന് ഏതാനും നിമിഷങ്ങൾക്ക് മുന്പ് എയര്‍പോര്‍ട്ട് ടെര്‍മിനലിന് പൈലറ്റ്  അപകട മുന്നറിയിപ്പ് നൽകുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. യന്ത്രതകരാറ് സംഭവിച്ചെന്നും ഇന്ധനം തീര്‍ന്നതായും പൈലറ്റ് പറയുന്നുണ്ട്. 9000 അടി ഉയരത്തിലാണ് വിമാനമിപ്പോഴുള്ളതെന്നും അടിയന്തരമായി വിമാനം താഴെയിറക്കാൻ അനുവധിക്കണമെന്നും ആവശ്യപ്പെടുന്നു.  കൊളംബിയൻ മാധ്യമങ്ങളാണ് വിമാനത്തിൽ നിന്നുള്ള ഈ ശബദരേഖ പുറത്ത് വിട്ടത്.

ഇന്ധനം തീര്‍ന്നതിനാലാണ് വിമാനം തകര്‍ന്ന് വിണതെന്ന വാദങ്ങളെ ബലപ്പെടുത്തുന്നതാണ് ഇപ്പോൾ പുറത്ത് വന്ന ശബ്ദരേഖ. എന്നാൽ വാര്‍ത്തയോട് കൊളംബിയൻ അധികൃതരോ ബ്രസീൽ അതികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിമാനത്തിന്‍റെ ബ്ലാക്ബോക്സ് പരിശോധിക്കുകയാണെന്നും ഇതിൽ നിന്നെന്തെങ്കിലും സൂചനകൾ കിട്ടിയാലെ പ്രതികരിക്കേണ്ട കാര്യമുള്ളുവെന്നാണ് ഇവരുടെ വാദം. അപകടത്തെക്കുറിച്ചുള്ള അന്വേഷണ ചുമതല ഇതുവരെ ഇരുരാജ്യങ്ങളും ആരെയും ഏൽപ്പിച്ചിട്ടില്ല.

സത്യം കണ്ടെത്താൻ മാസങ്ങൾ എടുത്തേക്കെന്നും ഇവര്‍പറയുന്നു.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബ്രസീലിൽ നിന്ന് കൊളംബിയയിലേക്ക് പോവുകയായിരുന്ന വിമാനം തകര്‍ന്ന് വീണത്. ബ്രസീലിയൻ ക്ലബ് ഫുട്ബോൾ ടീം അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും വിമാനത്തിലെ ജീവനക്കാരും ഉൾപ്പെടെ 71 പേരാണ് അപകടത്തിൽ മരിത്തച്ചത്. 2 ഫുട്ബോൾ താരങ്ങളുൾപ്പെടെ രക്ഷപ്പെട്ട 6 പേരുചെ നില ഗുരുതരമായി തുടരുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആർ: കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
'തൃക്കാക്കരയിൽ ടേം വ്യവസ്ഥ പാലിച്ചില്ല'; ഉമ തോമസ് എംഎൽഎയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഹമ്മദ് ഷിയാസ്