പ്ലാസ്റ്റിക് നിരോധനം: സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതിക്ക് അതൃപ്തി

By Web deskFirst Published Dec 20, 2017, 5:21 PM IST
Highlights

തിരുവനന്തപുരം: പ്ലാസ്റ്റിക്‌ ക്യാരി ബാഗുകൾ നിരോധിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാത്ത സർക്കാർ നടപടിയിൽ ഹൈക്കോടതിക്ക് അതൃപ്തി.

പ്ലാസ്റ്റിക്‌ നിരോധിക്കുന്നത് സംബധിച്ച് തീരുമാനം അറിയിക്കാൻ കഴിഞ്ഞവർഷം കോടതി നിർദേശിച്ചിരുന്നു. സർക്കാർ നൽകിയ മറുപടിയിലാണ് ഹൈക്കോടതി അതൃപ്തി അറിയിച്ചത്. മൂന്ന് ആഴ്ചയ്ക്കകം വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു.

click me!