അതേ സമയം സ്പീഡ് ബ്രേക്കർ വെക്കാതെ റോ‍ഡിന് നടുവിൽ നിന്ന് ഉദ്യോ​ഗസ്ഥൻ കൈ കാണിച്ചതിന് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയരുന്നുണ്ട്. ലംഘനങ്ങൾ ചൂണ്ടിക്കാട്ടി വാഹനത്തിന് പിഴയിട്ടിരിക്കുകയാണ്.

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ കച്ചേരി ജം​ഗ്ഷന് സമീപം വാഹന പരിശോധനക്കിടെ എംവി‍ഡി ഉദ്യോ​ഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം. വാഹന പരിശോധനക്കിടെ തടഞ്ഞപ്പോൾ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് എംവിഡി ഉദ്യോ​ഗസ്ഥർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ ഉദ്യോ​ഗസ്ഥൻ കാറിന്റെ ബോണറ്റിന് മുകളിലേക്ക് വീഴുന്നത് ദൃശ്യങ്ങളിലുണ്ട്. അതേ സമയം സ്പീഡ് ബ്രേക്കർ വെക്കാതെ റോ‍ഡിന് നടുവിൽ നിന്ന് ഉദ്യോ​ഗസ്ഥൻ കൈ കാണിച്ചതിന് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയരുന്നുണ്ട്. ലംഘനങ്ങൾ ചൂണ്ടിക്കാട്ടി വാഹനത്തിന് പിഴയിട്ടിരിക്കുകയാണ്. ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു ഈ സംഭവം.

വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോ​ഗസ്ഥനെ ഇടിച്ച് തെറിപ്പിക്കാൻ ശ്രമം| MVD