മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക്ക് നിരോധനം നിലവിൽ വന്നു

Web Desk |  
Published : Jun 23, 2018, 03:40 PM ISTUpdated : Jun 29, 2018, 04:07 PM IST
മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക്ക് നിരോധനം നിലവിൽ വന്നു

Synopsis

മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക്ക് നിരോധനം നിലവിൽ വന്നു 25000 രൂപ വരെ പിഴയും തടവും ചെറുകിട കച്ചവടക്കാർക്ക് ആശങ്ക സഹകരിക്കുമെന്ന് ജനങ്ങൾ  

മുംബൈ:മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക്ക് നിരോധനം നിലവിൽ വന്നു. പ്ലാസ്റ്റിക്ക് കാരിബാഗുകൾ തുടങ്ങി 500 മില്ലിഗ്രാമിൽ കുറവ് ഭാരമുള്ള പ്ലാസ്റ്റിക്ക് കുപ്പികൾ വരെ നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 5000 മുതൽ 25000 രൂപ വരെ പിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ.

പ്ലാസ്റ്റിക്ക് കാരിബാഗുകൾ, ഒരു തവണ ഉപയോഗിച്ച് കളയാവുന്ന പ്ലാസ്റ്റിക്ക് കപ്പ്, പ്ലേറ്റുകൾ, സ്പൂൺ, 'ഫ്ളക്സ്, എന്നിവ ഉൾപ്പെടെയാണ് നിരോധിച്ചിരിക്കുന്നത്. മൂന്നു മാസം മുമ്പാണ് സർക്കാർ നിരോധനം പ്രഖ്യാപിച്ചത്. പ്ലാസ്റ്റിക്കിന് പകരമായി തുണിസഞ്ചികൾ, പേപ്പ‌ർ ബാഗുകൾ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ വേണ്ട നടപടികൾ സ്വീകരിച്ചെന്നാണ് സർക്കാർ പറയുന്നത്. 

കൂടാതെ നിരോധനം നടപ്പിലാക്കാനായി മുംബൈ നഗരത്തിൽ മാത്രം 300 ജീവനക്കാർക്ക് പരിശീലനം നൽകി. ബോധവ‌‌ൽക്കരണവും നിയമ ലംഘിക്കുന്നവർക്ക് പിഴയും ഇവർ ഈടാക്കും. നിരോധനത്തിൽ ചെറുകിട കച്ചവടക്കാർ ആശങ്കയിലാണ്. പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മൊബൈൽ ആപ്പും,ഹൈൽപ്പ് ലൈൻ നമ്പറുകളും തയ്യാറാക്കിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ