പ്ലേ ബോയ് മാഗസിന്‍ സ്ഥാപകന്‍ ഹ്യൂ ഹെഫ്നര്‍ അന്തരിച്ചു

By Web DeskFirst Published Sep 28, 2017, 4:06 PM IST
Highlights

ലോസ് ആഞ്ചലസ്: ലോകപ്രശസ്ത പ്ലേ ബോയ് മാഗസിന്‍ സ്ഥാപകന്‍ ഹ്യൂ ഹെഫ്നർ അന്തരിച്ചു. 91-ാം  വയസിൽ ലോസ് ആഞ്ചൽസിലെ വസതിലായിരുന്നു അന്ത്യം. യാഥാസ്ഥിതികരായ അമേരിക്കൻ ജനതയെ വെല്ലുവിളിച്ച് സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പ്ലേ ബോയിൽ പ്രസിദ്ധീകരിച്ച ഹെഫ്നർ മരണം വരെ വിവാദങ്ങളുടെ തോഴൻ കൂടിയായിരുന്നു.

അസാധാരണമായ ജീവിതം ജീവിച്ച് തീർത്ത് എന്‍റെ അച്ഛൻ വിടവാങ്ങി. സ്വയം വെട്ടിത്തെളിച്ച വഴിയിലൂടെ നടന്ന അച്ഛന്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനും ലൈംഗിക സ്വാത്രന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട അമേരിക്കൻ  ലെജന്‍ററായിരുന്നു. പ്ലേ ബോയ് സ്ഥാപകൻ ഹ്യൂങ്ങ് ഹെഫ്നറിന്‍റെ മരണവാർത്ത ലോകത്തെ അറിയിച്ച മകൻ കൂപ്പർ ഹെഫ്നറിന്‍റെ വാക്കുകളായിരുന്നു ഇത്. 91-ാം വയസിൽ ലോസ് ആഞ്ചൽസിലെ വസതിയായ പ്ലേ ബോയ് മാന്‍ഷനിൽ മരിക്കുംവരെ വിവാദങ്ങളുടെ തോഴൻ കൂടിയിരുന്നു   ഹെഫ്നര്‍ 

1926ൽ ചിക്കാഗോയിൽ പട്ടാളക്കാരന്‍റെ മകനായാണ് ഹെഫ്നര്‍ ജനിച്ചത്. ബിരുദ പഠനത്തിന് ശേഷം  'എസ്‌ക്വര്‍' എന്ന പ്രസിദ്ധീകരണത്തില്‍ കോപ്പി റൈറ്ററായി. 1953ലാണ് 8,000 ഡോളര്‍ മുതല്‍മുടക്കില്‍  45 നിക്ഷേപകരുമായി ചേർന്ന്  ഹെഫ്നർ പ്ലേ ബോയ്  മാഗസിന്‍  ആരംഭിച്ചത്. 'സ്റ്റാഗ് നൈറ്റ്' എന്ന പേരായിരുന്നു ആദ്യം മാസികയ്ക്ക് നല്‍കിയിരുന്നതെങ്കിലും ട്രേഡ് മാര്‍ക്ക് സംബന്ധിച്ച പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് പേര് മാറ്റി. തുടര്‍ന്നങ്ങോട്ട് ലക്ഷക്കണക്കിന് കോപ്പികളുടെ വില്‍പ്പനയുമായി പ്ലേ ബോയ് ലോകത്തിലെ നമ്പർവൺ മാസികയായി വളർന്നു.പുരുഷന്മാര്‍ക്കുള്ള വിനോദവും ലൈഫ് സ്റ്റൈലുമാണ് മാസികയുടെ  ഉള്ളടക്കം. 

 1960കളില്‍ പ്രസിദ്ധീകരണ രംഗത്ത് 'ലൈംഗിക വിപ്ലവത്തിന്' തുടക്കം കുറിച്ച മാഗസിന്‍ എന്നാണ് പ്ലേ ബോയിയെ വിശേഷിപ്പിച്ചിരുന്നത്. വനിതാ മോഡലുകളുടെ നഗ്‌ന, അര്‍ദ്ധ നഗ്‌ന ചിത്രങ്ങള്‍ മദ്ധ്യഭാഗത്തെ പേജുകളില്‍ പ്രസിദ്ധീകരിച്ചു കൊണ്ടാണ് മാഗസിൻ പ്രസിദ്ധിയാര്‍ജിച്ചത്. മാഗസിനിലെ അശ്ലീല ഉള്ളടക്കത്തിന്റെ പേരിൽ ഒരിക്കൽ അറസ്റ്റിലായ ഹെഫ്നറെ പിന്നീട് വിട്ടയച്ചു. ആയിരം സ്ത്രീകളുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഹെഫ്നര്‍ വെളിപ്പെടുത്തിയിരുന്നു. 1949ൽ മിൽഗ്രഡ് വില്യംസിനെ വിവാഹം ചെയ്ത  ഹെഫ്നര്‍ക്ക് രണ്ടുകുട്ടികളുണ്ട്. 56ൽ ഹെഫ്നര്‍ വിവാഹമോചിതനായി. പിന്നീട് മൂന്ന് പേരെകൂടി ഹെഫ്നര്‍ കല്യാണം കഴിച്ചു.

 ഈ ഇന്റർനെറ്റ് കാലത്ത് ഇനി സുന്ദരിമാരുടെ നഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാനില്ലെന്ന് രണ്ടുവർഷം മുൻപ് പ്ലേബോയ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2017ൽ വീണ്ടും നഗ്നചിത്രങ്ങൾ പ്രസിദ്ധീകരിച്ച് തുടങ്ങി. സിനിമ, സുഗന്ധദ്രവ്യങ്ങൾ, ആഭരണം, വസ്ത്രങ്ങൾ എന്നിവയൊക്കെ നിർമിക്കുന്ന ലോകോത്തര ബ്രാന്‍റ് കൂടിയാണ് ഇന്ന് പ്ലേ ബോയ്.

click me!