കെവിന്‍ വധം: വാദം ഈ മാസം 24 ന് തുടങ്ങും

By Web TeamFirst Published Jan 17, 2019, 2:17 PM IST
Highlights

കേസിലെ 13 പ്രതികളിൽ ഏഴ് പേർ ജാമ്യത്തിലും ആറുപേര്‍ റിമാൻഡിലുമാണ്. മുഴുവൻ പ്രതികളും 24 ന് കോടതിയിൽ ഹാജരാകണം.

കോട്ടയം: കെവിൻ കൊലക്കേസിൽ ഈ മാസം 24 ന് പ്രാഥമിക വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രത്തിനൊപ്പം നൽകിയ രേഖകളുടെ പകർപ്പ് എല്ലാ  പ്രതികൾക്കും കൊടുക്കാൻ കോടതി നിർദ്ദേശിച്ചു.

കേസിലെ 13 പ്രതികളിൽ ഏഴ് പേർ ജാമ്യത്തിലും ആറുപേര്‍ റിമാൻഡിലുമാണ്. മുഴുവൻ പ്രതികളും 24 ന് കോടതിയിൽ ഹാജരാകണം. പ്രണയ വിവാഹത്തിന്റെ പേരിൽ കെവിന്‍റെ ഭാര്യാ സഹോദരന്‍റെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

click me!