പ്രോട്ടോക്കോള്‍ ലംഘിച്ച് മോദി:ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് ഉജ്വലസ്വീകരണം

Published : Jan 14, 2018, 07:59 PM ISTUpdated : Oct 04, 2018, 06:50 PM IST
പ്രോട്ടോക്കോള്‍ ലംഘിച്ച് മോദി:ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് ഉജ്വലസ്വീകരണം

Synopsis

ദില്ലി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ദില്ലിയില്‍ ഊഷ്മള സ്വീകരണം. പ്രോട്ടോകോള്‍ മറികടന്ന് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആലിംഗനം ചെയ്തു കൊണ്ടാണ് നെതന്യാഹുവിനെ ഇന്ത്യന്‍ മണ്ണിലേക്ക് സ്വാഗതം ചെയ്തത്. നെതാന്യഹുവിനൊപ്പം പത്നി സാറയുമുണ്ടായിരുന്നു. ഇസ്രയേലില്‍ നിന്നുള്ള വ്യവസായികളുടെ വന്‍സംഘവും നെതന്യാഹുവിനൊപ്പം ദില്ലിയിലെത്തിയിട്ടുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രിയെ ഒരു വിദേശസന്ദര്‍ശനത്തില്‍ അനുഗമിക്കുന്ന ഏറ്റവും വലിയ സംഘമാണ് നെതന്യാഹുവിനൊപ്പമുള്ളത്. 

2003-ല്‍ ഏരിയല്‍ ഷാരോണിന് ശേഷം ഇതാദ്യമായാണ് ഒരു ഇസ്രയേല്‍ പ്രധാനമന്ത്രി ഇവിടെയെത്തുന്നത്. ആറ് ദിവസം നീളുന്ന നെതന്യാഹുവിന്‍റെ സന്ദര്‍ശനത്തിനിടെ തന്ത്രപ്രധാനമായ അനവധി കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കും. പ്രതിരോധം,സാന്പത്തികം, വ്യാപാരം, വിനോദം തുടങ്ങിയ മേഖലകളില്‍ കരാറുകള്‍ ഒപ്പിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയും ഇസ്രയേലും നയതന്ത്രബന്ധം ആരംഭിച്ചിട്ട് ഈ 25 വര്‍ഷം തികയുന്ന വേളയിലാണ് നെതന്യാഹുവിന്‍റെ വരവ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയായി നെതന്യാഹുവില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് ഉണ്ടാകുമായിരുന്നില്ല, പ്രശംസിച്ച് ട്രംപ്
ആറ് മിനിറ്റ് സമയം മാത്രം ! സ്കൈ ജ്വല്ലറിയിൽ നടന്നത് വൻ കവർച്ച, 10 കോടിയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചവരെ തിരഞ്ഞ് പൊലീസ്