മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മോദി; സന്ദര്‍ശനം വെറുതെയല്ലെന്ന് ദേശീയ മാധ്യമങ്ങള്‍

Published : Sep 04, 2018, 12:42 PM ISTUpdated : Sep 10, 2018, 03:21 AM IST
മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മോദി; സന്ദര്‍ശനം വെറുതെയല്ലെന്ന് ദേശീയ മാധ്യമങ്ങള്‍

Synopsis

 ചലചിത്രതാരം മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഹന്‍ലാലിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും പ്രചോദനം നല്‍കുന്നതാണെന്നുമുള്ള കുറിപ്പോടൊണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

ദില്ലി: ചലചിത്രതാരം മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഹന്‍ലാലിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും പ്രചോദനം നല്‍കുന്നതാണെന്നുമുള്ള കുറിപ്പോടൊണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.  വയനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍  മോഹന്‍ലാലിന്റെ ഫൗണ്ടേഷനിലൂടെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടകനാകാന്‍ പ്രധാനമന്ത്രിയെ മോഹന്‍ലാല്‍ കാണുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിലാണ് ആര്‍എസ്എസ് എന്ന് ദേശീയ മാധ്യമമായ ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്. അദ്ദേഹം ചെയ്യുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാകും നീക്കമെന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി