12:14 PM (IST) Oct 27

Asianet news Live സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായി, തിരച്ചിലിനൊടുവിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.

Read Full Story
12:04 PM (IST) Oct 27

Asianet news Live പോലീസ് ചമഞ്ഞ് ട്രെയിനിൽ നിന്ന് യാത്രക്കാരനെ ഇറക്കി കാട്ടിൽ കൊണ്ടുപോയി, 25000റിയാൽ തട്ടിയെടുത്തു; പരാതി നൽകി യുവാവ്

പോലീസിലെ ഡാൻസാഫ് സംഘം എന്ന വ്യാജേനെ ട്രെയിനിൽ നിന്ന് ഇറക്കി പണം കൈക്കലാക്കിയാതായി പരാതി.

Read Full Story
12:10 PM (IST) Oct 27

Asianet news Live സൗന്ദര്യ ചികിത്സ ആരോപണം; ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിയിട്ടില്ല, രേഖ ഉണ്ടെങ്കിൽ പുറത്തു വിടണമെന്ന് ശോഭന ജോർജ്

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെ സൗന്ദര്യ ചികിത്സാ നടത്തിയെന്ന ആരോപണം നിഷേധിച്ച് ശോഭന ജോർജ്. ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിയിട്ടില്ലെന്നും രേഖ ഉണ്ടെങ്കിൽ പുറത്തു വിടണമെന്നും ശോഭന ജോർജ്ജ്

Read Full Story
11:40 AM (IST) Oct 27

Asianet news Live മാധ്യമ പ്രവർത്തകയുടെ ഹർജി; രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസ് അയച്ച് സുപ്രീംകോടതി

ഗർഭിണിയായ മാധ്യമ പ്രവർത്തകയെ തള്ളിയെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

Read Full Story
11:05 AM (IST) Oct 27

Asianet news Live കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിൽ ബോംബ് സ്ഫോടനം; പൊട്ടിയത് സ്റ്റീല്‍ ബോംബ് ആണെന്ന് നിഗമനം, അന്വേഷണം തുടർന്ന് പൊലീസ്

കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ പൊലീസ് അന്വേഷണം തുടരുന്നു.

Read Full Story
11:07 AM (IST) Oct 27

Asianet news Live നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തു, പക്ഷേ പൊലീസ് മനോഭാവം മാറിയില്ല; നിയമസഭയിൽ വിമർശനവുമായി പിണറായി

നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തുവെന്നും പക്ഷെ പൊലീസ് മനോഭാവം മാറിയില്ലെന്നും, അതാണ് ചേരാനല്ലൂരിൽ കണ്ടതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Read Full Story
11:03 AM (IST) Oct 27

Asianet news Live ആലപ്പുഴ ന​ഗരത്തിൽ ദുരൂഹസാഹചര്യത്തിൽ അരിയും ​ഗോതമ്പും കടത്താൻ ശ്രമം, പിടികൂടി പൊലീസ്

ധാന്യങ്ങൾ കടത്താൻ ശ്രമിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്കെതിരെ കേസും എടുത്തിട്ടുണ്ട്.

Read Full Story
10:09 AM (IST) Oct 27

Asianet news Live പ്രവാസികൾക്കായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ഇൻഷുറൻസ് പദ്ധതി നീട്ടുന്നതിൽ അനിശ്ചിതത്വം, മറുനാടൻ മലയാളികൾക്ക് ആശങ്ക

വിദേശത്തും ഇതര സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ സുരക്ഷയും അപകട ഇൻഷുറൻസും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Read Full Story
09:59 AM (IST) Oct 27

Asianet news Live ഷർട്ട് വാങ്ങി, കാറിലിരിക്കുന്ന ഭാര്യയെ കാണിക്കണമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ

കണ്ണൂർ ആലക്കോട് തുണിക്കടയിൽ നിന്ന് ഷർട്ട് വാങ്ങി പണം കൊടുക്കാതെ യുവാവ് മുങ്ങി.

Read Full Story
09:42 AM (IST) Oct 27

Asianet news Live അരുണാചൽ പ്രദേശിൽ ഡാം വിരുദ്ധ സമരം ശക്തമാകുന്നു - പ്രതിഷേധക്കാർ വാഹനങ്ങൾക്ക് തീയിട്ടു, മൂന്ന് പേർ അറസ്റ്റിൽ

അരുണാചൽ പ്രദേശിൽ നടക്കുന്ന ഡാം വിരുദ്ധ ജനകീയ പ്രക്ഷോഭം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും അക്രമാസക്തമാകുകയും ചെയ്തു.

Read Full Story
09:43 AM (IST) Oct 27

Asianet news Live വോട്ട്ചോരി; പ്രതിപക്ഷ പ്രചാരണത്തെ തടുക്കാൻ ബിജെപി, കേന്ദ്രമന്ത്രിമാരെയും, മുഖ്യമന്ത്രിമാരെയും കളത്തിലിറക്കും

പ്രതിപക്ഷത്തിന്റെ വോട്ട് ചോർച്ച ആരോപണങ്ങളെ നേരിടാൻ കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും അണിനിരത്തി വൻ പ്രചാരണത്തിന് ബിജെപി ഒരുങ്ങുന്നു. ഒന്നിന് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിൻ്റെ പദയാത്രയും ഷിംലയിൽ ഹിമന്ത ബിശ്വ ശർമ്മയുടെ പദയാത്രയും സംഘടിപ്പിക്കും

Read Full Story
08:54 AM (IST) Oct 27

Asianet news Live കുളത്തൂപ്പുഴയിൽ 17 കാരൻ ഓടിച്ച ബൈക്ക് അപകടത്തിൽപെട്ടു; ദാരുണാന്ത്യം

കുളത്തൂപ്പുഴയിൽ വാഹനാപകടത്തിൽ 17 കാരൻ മരിച്ചു. കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആകാശ് ആണ് മരിച്ചത്

Read Full Story
08:36 AM (IST) Oct 27

Asianet news Live വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്; പുറത്ത് പരിക്ക് ഉണ്ടായിരുന്നില്ല, പരിയാരത്തെ ഡോക്ടർമാരുടെ മൊഴിയെടുത്ത് എസ്ഐടി

കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പരിയാരം മെഡി. കോളേജിലെ ഡോക്ടർമാരിൽ നിന്ന് എസ്ഐടി മൊഴിയെടുത്തു. പുറത്ത് കാണത്തക്ക പരിക്ക് വീണാ ജോർജിന് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ മൊഴി നൽകിയതായാണ് സൂചന

Read Full Story
08:20 AM (IST) Oct 27

Asianet news Live പ്രിയദർശിനി കാരണം ദുരിതം; സർക്കാരിൽ സമ്മർദം ശക്തമാക്കാൻ സ്വകാര്യ ബസുടമകൾ, സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം

സർക്കാരിന്റെ പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ് വ്യവസായം കടുത്ത നഷ്ടത്തിലാണെന്നാണ് ബസുടമകളുടെ പരാതി. വിഷയത്തിൽ മുഖ്യമന്ത്രിയെ അടക്കം നേരിട്ടുകണ്ടിട്ടും അനുകൂല നിലപാടുണ്ടായില്ലെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് നിരാഹാര സമരത്തിലേക്ക് കടക്കുന്നത്.

Read Full Story
08:01 AM (IST) Oct 27

Asianet news Live ചേരാനെല്ലൂര്‍ അപകടം - 17-കാരന്‍റെ അച്ഛനായ ജഡ്ജിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

മകൻ അപകടം ഉണ്ടാക്കിയ ഉടൻ, ഔദ്യോഗിക ആവശ്യത്തിനല്ലാതെ ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങാതെ പൊലീസ് സ്റ്റേഷനിൽ പോയത് തെറ്റാണെന്നാണ് കണ്ടെത്തൽ.

Read Full Story
07:48 AM (IST) Oct 27

Asianet news Live പിഎസ്‍സി പരീക്ഷാ ക്രമക്കേട്; രണ്ട് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്ത് ക്രൈം ബ്രാഞ്ച്, രണ്ട് പിഎസ്‍സി അംഗങ്ങളെ ഇന്ന് ചോദ്യം ചെയ്യും

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ വില്ലേജ് ഓഫീസ് ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനങ്ങളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രണ്ട് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു.

Read Full Story
07:51 AM (IST) Oct 27

Asianet news Live പി പി ദിവ്യക്കെതിരായ അന്വേഷണം - കാർട്ടൺ ഇന്ത്യ കമ്പനി ഡയറക്ടറുടെ സഹോദരനെ കണ്ണൂർ വിജിലൻസിൽനിന്ന് മാറ്റണമെന്ന് ആവശ്യം, പരാതി നൽകി ഷമ്മാസ്

കാർട്ടൺ ഇന്ത്യ കമ്പനി ഡയറക്ടർ ബിജു മോഹന്റെ സഹോദരൻ ബിനു മോഹനെ കണ്ണൂർ വിജിലൻസിൽനിന്ന് മാറ്റണമെന്നാണ് മുഹമ്മദ് ഷമ്മാസിന്റെ ആവശ്യം. കണ്ണൂർ വിജിലൻസ് യൂണിറ്റിലെ സിഐയാണ് ബിനു മോഹൻ. ബിനു മോഹനെ കണ്ണൂർ വിജിലൻസിൽനിന്ന് മാറ്റിയില്ലെങ്കിൽ അന്വേഷണത്തെ ബാധിക്കുമെന്നും ഷമ്മാസിന്റെ പരാതിയിൽ പറയുന്നു.

Read Full Story
06:36 AM (IST) Oct 27

Asianet news Live 'അർണബ്' ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറും, കടുത്ത ജാ​ഗ്രത, 53 ട്രെയിനുകൾ റദ്ദാക്കി

അർണബ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരത്ത് കരതൊടും. ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങളിൽ കടുത്ത ജാഗ്രതാ നിർദേശം നൽകുകയും 53 ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്.
Read Full Story
06:26 AM (IST) Oct 27

Asianet news Live കേന്ദ്രത്തിനും പ്രതിപക്ഷത്തിനും നിർണായകം; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സമർപ്പിച്ച ഹർജികൾ ഇന്ന് പരിഗണിക്കും

നേരത്തെ ഹർജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ ഇന്ന് മനുഷ്യചങ്ങല തീർക്കും.

Read Full Story