
തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശ്ശൂരിലെത്തും. എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രിയെത്തുക. റോഡ് ഷോയിലും പങ്കെടുക്കും. ആദ്യം പാലക്കാട് എത്തിയതിന് ശേഷമായിരിക്കും തൃശ്ശൂരിലേക്ക് എത്തുക എന്ന വിവരമാണ് പുറത്തുവരുന്നത്. പത്മജക്കൊപ്പം പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുത്തേക്കും. സമയക്രമത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങളിൽ വ്യക്തത വരുന്നതേയുളളൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam