
ഗാന്ധിനഗര്‍: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള മോദിയുടെ ആദ്യ റാലി ഇന്ന് കച്ചിലെ ഭുജ്ജിൽ നടക്കും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന സൗരാഷ്ട്രയിലും ദക്ഷിണ ഗുജറാത്തിലും എട്ടു റാലികളാണ് ഇന്നും ബുധനാഴ്ചയുമായി മോദി നടത്തുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അൻപതോളം പൊതുപരിപാടികൾ മോദി നടത്തും. ഭരണവിരുദ്ധ വികാരവും ജാതിനേതാക്കളുടെ എതിർപ്പും നേരിടുന്ന സംസ്ഥാനത്ത് മോദിയുടെ കൂറ്റൻ പ്രചാരണത്തിലൂടെ പ്രതികൂല ഘടകങ്ങളെ മറികടക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുൺ ജെയ്റ്റ്ലി തുടങ്ങി മുപ്പതിലധികം നേതാക്കളാണ് സംസ്ഥാനമൊട്ടാകെ ബിജെപിയുടെ പ്രചാരണം നടത്തുന്നത്. ഡിസംബര്‍ 14 ന് 93 സീറ്റിലേക്കു നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അന്തിമ തീയതിയാണിന്ന്. ഇന്ന് ഇരുപാർട്ടികളും നാമനിർദേശ പത്രിക നൽകുന്നതോടെ 182 നിയമസഭാ സീറ്റിലേയും മത്സര ചിത്രം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam