
അഹമ്മദബാദ്: ഗുജറാത്തിൽ ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ മരണം 83 ആയി. മുപ്പത്തി ആറായിരം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. സംസ്ഥാനത്തിൻ്റെ പലഭാഗത്തും വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ സന്ദര്‍ശനം നടത്തി. ഗുജറാത്തിന് അടിയന്തിര സഹായമായി പ്രധാനമന്ത്രി 500 കോടി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും അനുവദിച്ചു. മഴക്കെടുതിയുട രൂക്ഷത മനസിലാക്കാൻ മോദി ഇന്നലെ ഏരിയൽ സർവ്വേ നടത്തിയിരുന്നു. അഹമ്മദാബാദ് എയർപോർട്ടിൽ വെള്ളം കയറിയ നിലയിലാണ്. റൺവെ വെള്ളത്തിനടിയിൽ ആയതിനാൽ വിമാനങ്ങൾ വഴിതിരിച്ച് വിടുന്നുണ്ട് എന്നാണ് വിവരം.
രാജസ്ഥാനിൽ പ്രളയത്തിൽ മരിക്കുന്നവരുടെ എണ്ണം കൂടുന്നു. ജോദ്പൂർ, സിരോഹി, ജലോർ തുടങ്ങിയ സ്ഥലങ്ങളാണ് പ്രളയക്കെടുതി അനുഭവിക്കുന്നത്. മുംബൈ-ഡൽഹി റൂട്ടിൽ ഏകദേശം ഇരുപത്തോളം ട്രൈനുകളുടെ ഗതാഗതം തടസപ്പെട്ടു. കൂടാതെ പല പ്രദേശങ്ങളിലെയും റോഡ് ഗതാഗതം തടസപ്പെട്ട സ്ഥിതിയിലാണ്. പ്രതിദിനം ആറ് കോടി രൂപയുടെ നഷ്ടം റോഡ് ഗതാഗതത്തിലും 5 കോടിയുടെ നഷ്ടം റെയിൽവെയിലും ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. മഴക്കെടുതിയുട രൂക്ഷത മനസിലാക്കാൻ കേന്ദ്ര ടീമിനെ പ്രളയ ബാധിത പ്രദേശങ്ങളിൽ വിനസിക്കുമെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam