രാഹുലിനേയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി

Web Desk |  
Published : Jul 20, 2018, 09:18 PM ISTUpdated : Oct 02, 2018, 04:20 AM IST
രാഹുലിനേയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി

Synopsis

2014-ല്‍ ബിജെപി അധികാരത്തില്‍ വന്നിലായിരുന്നുവെങ്കില്‍ രാജ്യം വലിയ കുടുക്കില്‍ പോയി ചാടുമായിരുന്നു​

ദില്ലി: പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസപ്രമേയത്തിന്റെ ചർച്ചയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നു. പ്രധാനമന്ത്രിക്ക് നേരെ അതിശക്തമായ വിമർശനം ഉന്നയിച്ച രാഹുൽ ​ഗാന്ധിക്ക് അദ്ദേഹം എന്ത് മറുപടി കൊടുക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്....

പ്രധാനമന്ത്രിയുടെ വാക്കുകൾ...

  • സഭ നന്നായി നടത്തിയ സ്പീക്കര്‍ക്ക് അഭിനന്ദനങ്ങള്‍ 
  • അവിശ്വാസപ്രമേയം ജനാധിപത്യത്തിന്റെ കരുത്താണ് കാണിക്കുന്നത്‌
  • അവിശ്വാസപ്രമേയം തള്ളി ഈ സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. വലിയ ഭൂരിപക്ഷത്തോടെയാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
  • നിഷേധ രാഷ്ട്രീയമാണ് പ്രകടമായത് എന്ന് മോദി
  • മോദിയെ മാറ്റൂ എന്ന അഹങ്കാരം പ്രകടമായി
  • തന്നെ പിടിച്ച് എണീപ്പിക്കാൻ രാഹുൽ ശ്രമിച്ചു എന്ന് മോദി
  • സീറ്റിലിരിക്കാൻ ചിലർക്ക് തിടുക്കമായി
  • 125 കോടി ജനങ്ങളാണ് എണീപ്പിക്കുകയും ഇരുത്തുകയും ചെയ്യുന്നത്
  • ഇവിടെ ഒരു നെഗറ്റീവ് രാഷ്ട്രീയം കളിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
  • നമ്മുടെ അഭിപ്രായം മുന്നോട്ട് വയ്ക്കാനുള്ള അനുയോജ്യമായ സന്ദര്‍ഭമാണിതെന്ന് ഞാന്‍ കരുതുന്നു.
  • രാഹുലിന്റെ പെരുമാറ്റം ബാലിശം

സഭയില്‍ ബഹളം ടിഡിപി എംപിമാരും ബിജെപിമാരും തമ്മില്‍ വാക്കേറ്റം

ടിഡിപി എംപിമാര്‍ ബഹളം വയ്ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു

ബഹളം വച്ച ടിഡിപി എംപിമാരെ അനുരാഗ് ഠാക്കൂര്‍ തടഞ്ഞു

  • ഞങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട്. ഒപ്പം 125 കോടി ജനങ്ങളുടെ ആശീര്‍വാദവും.  എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. 
  • വോട്ട് ബാങ്കിന് വേണ്ടിയല്ല കഴിഞ്ഞ നാല് വര്‍ഷം ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. 
  • ഇത് സര്‍ക്കാരിനുള്ള പരീക്ഷയല്ല... ഇത് കോണ്‍ഗ്രസിനുള്ള പരീക്ഷയാണ്. ഇത് മോദിയെ നീക്കാന്‍ വേണ്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ്. 
  • കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് രാജ്യത്തെ 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കാന്‍ സര്‍ക്കാരിനായി. മുന്‍സര്‍ക്കാരുകള്‍ക്ക് അതായില്ല. 
  • ഇതില്‍ ഭൂരിപക്ഷവും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. ഏറെയും ദളിത്-ന്യൂനപക്ഷ മേഖലകളിലാണ്. 
  • എന്ത് കൊണ്ട് ഇത്രകാലവും ഇവരിലേക്ക് വികസനം എത്തിക്കാന്‍ ആയില്ല.  എന്തെന്നാല്‍ അതവരുടെ രാഷ്ട്രീയതാത്പര്യമായിരുന്നില്ല. 
  • പാവപ്പെട്ടവര്‍ക്ക് 9 സിലിന്‍ഡര്‍ നല്‍കണമോ 12 സിലിന്‍ഡര്‍ നല്‍കണമോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു മുന്‍സര്‍ക്കാര്‍
  • അതേസമയം 2022 ആകുമ്പോഴേക്കും കര്‍ഷകരുടെവരുമാനം ഇരട്ടിയാക്കാനാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
  • മെയ്ക്ക് ഇൻ ഇന്ത്യയിലും പ്രതിപക്ഷത്തിന് വിശ്വാസമില്ല
    ഇന്ത്യയെ രാജ്യാന്തര സ്ഥാപനങ്ങൾക്ക് വിശ്വാസം,പ്രതിപക്ഷത്തിനില്ല
  • കോൺഗ്രസിന് സ്വയം വിശ്വാസം ഇല്ല
  • 2024-ല്‍ എങ്കിലും നിങ്ങള്‍ക്ക് ആത്മവിശ്വാസം വരാന്‍ ഭഗവാനോട് പ്രാര്‍ത്ഥിക്കാം.
  • പ്രത്യേക അധികാരം ഉണ്ടെന്ന് കരുതിയവര്‍ക്കാണ് എല്ലാത്തിലും അവിശ്വാസം
  • രാജ്യത്തെ സംബന്ധിച്ച വിഷയങ്ങളും ചിലര്‍ക്ക് കുട്ടിക്കളി
  • ഡോക്ലാം വിഷയത്തില്‍ രാഹുലിന് മറുപടിയുമായി മോദി -
  • നമ്മുക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് നാം സംസാരിക്കാന്‍ നില്‍ക്കരുത്. നമ്മുക്ക് ഇടപെടാന്‍ പറ്റാത്ത കാര്യങ്ങളില്‍ നാം തൊടാന്‍ നില്‍ക്കരുത്. 
  • റഫേല്‍ ഇടപാടില്‍ മോദി  - ഒരേ സമയം രണ്ട് രാഷ്ട്രങ്ങളെ ആക്രമിക്കുകയും കുട്ടികളുടേത് പോലെ അര്‍ത്ഥമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. 
  • നേരത്തെ ചൈനീസ് നേതാക്കളെ കണ്ടതായി നിങ്ങള്‍ പറഞ്ഞു പിന്നെ അത് നിഷേധിച്ചു പിന്നീട് മാധ്യമവാര്‍ത്ത വന്നപ്പോള്‍ കൂടിക്കാഴ്ച്ച നടന്നതായി സ്ഥിരീകരിച്ചു.
  • ഈ കുട്ടിക്കളി ഇനിയും നിങ്ങള്‍ നടത്തുമോ
  • റഫേല്‍ ഇടപാടില്‍ മോദി: സത്യത്തെ ഇങ്ങനെയൊക്കെ വളച്ചൊടിക്കാന്‍ സാധിക്കും എന്നെനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല.
  • ഈ കുട്ടിക്കളിയും പക്വതയില്ലാത്ത സംസാരവും കാരണം രണ്ട് രാജ്യങ്ങള്‍ക്കും വാര്‍ത്തക്കുറിപ്പ് പുറപ്പെടുവിക്കേണ്ടി വന്നു.
  • ഒരു തെളിവും ഇല്ലാതെ വെറുതെ വിളിച്ചു കൂവുകയാണ്.
  • സ്വയം നന്നാവാന്‍ ജനങ്ങള്‍ ഒരവസരം തന്നു.
  • പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഓരോ സൈനികനിലും മുറിവുണ്ടാക്കി. 
  • സോണിയാഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മോദി
  • ഞങ്ങൾക്ക് സംഖ്യയുണ്ടെന്ന് പറഞ്ഞത് അഹങ്കാരം
  • സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ നിങ്ങള്‍ ജുംലാ സ്‌ട്രൈക്ക് എന്ന് വിളിച്ചു.
  • എന്നെ നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും അപമാനിക്കാം. പക്ഷേ രാജ്യത്തെ ജവാന്‍മാരെ അപമാനിക്കുന്നത് നിര്‍ത്തിക്കോള്ളൂ.
  • പ്രതിരോധസേനകളെ അപമാനിക്കുന്നത് ഞാന്‍ വച്ചുപൊറുപ്പിക്കില്ല
  • ചരണ്‍സിംഗിനെയും ചന്ദ്രശേഖറിനെയും ദേവഗൗഡയേയും ഐകെ ഗുജ്‌റാളിനെയും അപമാനിച്ചു
  • രാഹുലിന്റെ കണ്ണിലേക്ക് നോക്കാന്‍ താനായിട്ടില്ല
  • പിന്നാക്ക ജാതിയില്‍ ദരിദ്ര കുടുംബത്തില്‍ പിറന്നവനാണ് ഞാന്‍, 
  • എനിക്ക് എങ്ങനെയാണ് പ്രഭുവായ അങ്ങയുടെ മുന്നില്‍ വന്ന് നില്‍ക്കാന്‍ ആവുക.
  • പിന്നെ കണ്ണിലേക്ക് നോക്കുന്നത് കാര്യം: കണ്ണ് കൊണ്ടുള്ള കുറേ കളികള്‍ ഇന്ന് നാം ഇവിടെ കണ്ടല്ലോ
  • കാവല്‍ക്കാരനും പങ്കാളിയുമാണ് താന്‍. ഇടപാടുകാരനും കച്ചവടക്കാരനും അല്ല
  • അവിശ്വാസപ്രമേയം കൊണ്ടു വരുന്നത് കോണ്‍ഗ്രസിന്റെ സ്ഥിരം ഏര്‍പ്പാടാണ്
  • രാജ്യത്ത് രാഷ്ട്രീയഅരാജകത്വം കൊണ്ടുവരാന്‍ അവര്‍ പണ്ടും ഈ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്.
  • ലോക്‌സഭയില്‍ ബഹളം വയ്ക്കുന്ന ടിഡിപി എംപിമാര്‍ക്ക് മറുപടി നല്‍കി മോദി 
  • തെലുങ്ക് എന്റെ അമ്മയാണ്
  • ആന്ധ്രാവിഭജനത്തിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാനാണ് നേരത്തെ ചന്ദ്രബാബു നായിഡുവും കെ.സി.ആറും ശ്രമിച്ചത്.
  • കെസിആര്‍ പിന്നീട് രാഷ്ട്രീയപക്വത കാണിച്ചു
  • ആന്ധ്രാപ്രദേശിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്
  • ആന്ഡ്രയിലെ ജനങ്ങളുടെ വികാരം എന്‍ഡിഎ മനസ്സിലാക്കുന്നു. 
  • എന്നാല്‍ ധനകാര്യകമ്മീഷന്റെ നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുകളിലുള്ളത് ഓര്‍ക്കണം
  • 2016-ല്‍ കേന്ദ്രം അനുവദിച്ച പാക്കേജ് ചന്ദ്രബാബു നായിഡു അംഗീകരിച്ചതാണ്. 
  • നല്‍കിയ വാക്ക് പാലിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. 
  • ആന്ഡ്രാപ്രദേശിന് പ്രത്യേകസംസ്ഥാനപദവിക്ക് പകരം പ്രത്യേക പാക്കേജ് കേന്ദ്രം നല്‍കി
  • എന്നാല്‍ ഇപ്പോള്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ പേടിച്ചാണ് നിങ്ങള്‍ ചുവടുമാറ്റിയത്. 
  • സംഘര്‍ഷവും കലാപവുമില്ലാതെ വാജ്‌പേയി മൂന്ന് സംസ്ഥാനങ്ങള്‍ സൃഷ്ടിച്ചു, അവ മൂന്നും ഇന്ന് വികസനപാതയിലാണ്
  • ആന്ധ്രാപ്രദേശിനെ വിഭജിച്ചു കൊണ്ട് തരംതാണ രാഷ്ട്രീയം കളിക്കുകയായിരുന്നു കോണ്‍ഗ്രസ്

കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌കരിക്കാന്‍ സാധ്യത.. ?

  • എന്‍.ഡി.എ മുന്നണി വിടാന്‍ ടി.ഡി.പി തീരുമാനിച്ചപ്പോള്‍ ഞാന്‍ ചന്ദ്രബാബു നായിഡുവിനെ വിളിച്ചു.
  • വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ കുരുക്കില്‍ പോയി ചാടരുതെന്ന് ഞാന്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കി. 
  • ആന്ധ്രാപ്രദേശിലേക്ക് ജനങ്ങളോട് എനിക്ക് പറയാന്‍     ഒന്നേയുള്ളൂ...
  • നിങ്ങള്‍ക്കായി ഞങ്ങള്‍ പ്രവര്‍ത്തിക്കും. ആന്ധ്രയുടെ വികസനത്തിനായി സാധ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യും
  • ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി മുടങ്ങി കിടക്കാന്‍ കാരണം ചിലരുടെ ഉത്തരവാദിത്തമില്ലായ്മയാണ്.
  • ജിഎസ്ടിയും അതേ പോലെ മുടങ്ങി പോകേണ്ടതായിരുന്നു. 
  • പ്രസക്തമായ പ്രശ്‌നങ്ങള്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തു പരിഹരിച്ച് ജിഎസ്ടി ഞങ്ങള്‍ നടപ്പാക്കി
  • നിങ്ങള്‍ അഹങ്കാരം മാറ്റി വച്ചിരുന്നുവെങ്കില്‍ അഞ്ച് വര്‍ഷം മുന്‍പേ തന്നെ ജിഎസ്ടി നടപ്പില്‍ വരുമായിരുന്നു
  • 2014-ല്‍ ബിജെപി അധികാരത്തില്‍ വന്നിലായിരുന്നുവെങ്കില്‍ രാജ്യം വലിയ കുടുക്കില്‍ പോയി ചാടുമായിരുന്നു​

 

മോദിയെ വിമര്‍ശിച്ച് യെച്ചൂരി 

ചരിത്രത്തിലാദ്യമായാവും അവിശ്വാസപ്രമേയത്തില്‍ ഉന്നയിച്ച വിഷയങ്ങളുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ക്ക് മാത്രം ഒരു പ്രധാനമന്ത്രി മറുപടി പറയുന്നത്.

പ്രതിപക്ഷം ഉന്നയിച്ച ഒരൊറ്റ വിഷയത്തിന് അദ്ദേഹം മറുപടി തരുന്നില്ല.

  • കോണ്‍ഗ്രസിന്റെ കാലത്ത് ഫോണിലൂടെയാണ് ലോണുകള്‍ കൊടുക്കാന്‍ തീരുമാനിച്ചിരുന്നത്. 
  • ചരിത്രത്തിലാദ്യമായി ഉന്നത സുരക്ഷാസമിതിയില്‍ രണ്ട് സ്ത്രീകള്‍ ഇടംനേടി. 
  • മുത്തലാഖിലെ ഇരകള്‍ക്കൊപ്പമാണ് ഞങ്ങള്‍ നിന്നത്. കേന്ദ്രസര്‍ക്കാര്‍ മുസ്ലീംസ്ത്രീകള്‍ക്കൊപ്പം
  • ആള്‍ക്കൂട്ടക്കൊലയെ ഞങ്ങള്‍ അപലപിച്ചു, അതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 
  • റെക്കോര്‍ഡ് വേഗത്തിലാണ് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതും റോഡുകള്‍ നിര്‍മ്മിക്കുന്നതും. 
  • ഹൈവേകള്‍ വികസിക്കപ്പെട്ടു. റെയില്‍വേയിലും വികസനം സാധ്യമായി
  • രാജ്യത്തെ ജനങ്ങള്‍ക്കായി ഞങ്ങള്‍ എല്ലാം ചെയ്യും.
  • 2024-ല്‍ വീണ്ടും അവിശ്വാസപ്രമേയവുമായി വരാന്‍ അവരെ ഞാന്‍ വെല്ലുവിളിക്കുന്നു
  • നൂറ് മിനിട്ട് നീണ്ട പ്രസംഗം അവസാനിപ്പിച്ച് മോദി സീറ്റില്‍ ഇരുന്നു

 ''2024-ല്‍ വീണ്ടും അവിശ്വാസപ്രമേയവുമായി വരാന്‍ അവരെ ഞാന്‍ വെല്ലുവിളിക്കുന്നു''- നരേന്ദ്രമോദി 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യോ​ഗി ആദിത്യനാഥിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ കേസ്
മദ്യവിൽപ്പനക്കാരനായി ബെഹ്റ, ആദ്യ കുപ്പി വാങ്ങി എംആർ അജിത്കുമാർ വൈറ്റില മെട്രോ സ്റ്റേഷനിൽ ബെവ്‌കോ ആദ്യ പ്രീമിയം ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു