രാമായണ പാരായണവുമായി സിപിഎം എംഎൽഎ പ്രതിഭാ ഹരി

Web Desk |  
Published : Jul 20, 2018, 09:04 PM ISTUpdated : Oct 02, 2018, 04:23 AM IST
രാമായണ പാരായണവുമായി സിപിഎം എംഎൽഎ പ്രതിഭാ ഹരി

Synopsis

നന്മകൾ പ്രചരിപ്പിക്കുന്നതിനാകട്ടെ ഓരോ വിശ്വാസവും വായനയും എന്നാണ് വീഡിയോയുടെ തലക്കെട്ട്

രാമായണമാസത്തിൽ രാമായണ പാരായണവുമായി സിപിഎം കായംകുളം എംഎൽഎ പ്രതിഭാ ഹരി. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് എംഎൽഎ രാമായണം വായിക്കുന്നതിന്റെ ഒന്നരമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാമായണ മാസാചരണത്തിന് തുടക്കമായി, നന്മകൾ പ്രചരിപ്പിക്കുന്നതിനാകട്ടെ ഓരോ വിശ്വാസവും വായനയും എന്നാണ് വീഡിയോയുടെ തലക്കെട്ട്. കൗതുകത്തോടെയും അമ്പരപ്പോടെയുമാണ് സോഷ്യൽ മീഡിയ ഈ വീഡിയോ സ്വീകരിച്ചിരിക്കുന്നത്. 

രണ്ട് ദിവസം മുമ്പാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിപിഎം രാമായണ മാസാചരണവും രാമായണ പഠനവും നടത്തുന്നു എന്ന പ്രചരണത്തിന് പിന്നാലെയാണ് സിപിഎം എംഎൽഎയുടെ രാമായണ പാരായണം. എന്നാൽ ഈ വാർത്ത നിഷേധിച്ച് സിപിഎം നേതാക്കൾ രം​ഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് പ്രതിഭാ ഹരിയുടെ രാമായണ പാരായണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യോ​ഗി ആദിത്യനാഥിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ കേസ്
മദ്യവിൽപ്പനക്കാരനായി ബെഹ്റ, ആദ്യ കുപ്പി വാങ്ങി എംആർ അജിത്കുമാർ വൈറ്റില മെട്രോ സ്റ്റേഷനിൽ ബെവ്‌കോ ആദ്യ പ്രീമിയം ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു