'രാജ്യസേവനമെന്നത് ദൈവസേവനം' നരേന്ദ്രമോദി

By Web DeskFirst Published Oct 20, 2017, 12:49 PM IST
Highlights

ഡെറാഡൂണ്‍: രാജ്യസേവനമെന്നത്  ദൈവസേവനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശങ്ങളിലെ പുരധിവാസ പാക്കേജ് ഉള്‍പ്പെടെയുള്ള വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അതേസമയം നരേന്ദ്രമോദി ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി.

2013 ല്‍ കേദാര്‍നാഥില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ നാം ഓരോരുത്തരെയും ദു;ഖത്തിലാഴ്ത്തി. ആ സമയത്ത് താന്‍ പ്രധാനമന്ത്രിയായിരുന്നില്ല, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അന്ന് വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായിട്ടാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

 കേദാര്‍നാഥിന്‍റെ സൗന്ദര്യം നഷ്ടപ്പെടാതെ തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. അടുത്ത വര്‍ഷം 10 ലക്ഷം പേര്‍ കേദാര്‍നാഥ് സന്ദര്‍ശിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു.  ഉത്തരാഖണ്ഡിനെ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നു, ഉത്തരാഖണ്ഡിലെ ഓരോ കുടുംബത്തിലെ ഒരോ അംഗമെങ്കിലും സൈനികനാണെന്നും മോദി പറഞ്ഞു. 

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത്, ഗവര്‍ണര്‍ കെ.കെ പോള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അജയ് ഭട്ട് , മന്ത്രിമാര്‍ തുടങ്ങിയവര്‍ മോദിക്കൊപ്പമുണ്ടായിരുന്നു. കനത്ത മുടല്‍ മഞ്ഞിനെതുടര്‍ന്ന് ശനിയാഴ്ച മുതല്‍ ആറുമാസത്തേയ്ക്ക് ക്ഷേത്രം അടയ്ക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

click me!