
കാസർഗോഡ്: പഠനയാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ സ്കൂൾ പ്രിൻസിപ്പൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. കാസർഗോട്ടെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പളിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.
കഴിഞ്ഞ ഒക്ടോബർ 31 നാണ് സ്വകാര്യ സ്കൂളിൽ നിന്നും പഠനയാത്ര പോയത്. ഇതിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം. പഠനയാത്രയിൽ കൂടെ ഉണ്ടായിരുന്ന അധ്യാപകൻ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. കാസർഗോട്ടെ മലയോരമേഖലയിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പൾക്കെതിരെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിനി പരാതി നൽകിയത്.
കർണാടകയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിയെ കൗൺസിലിംഗിന് വിധേയമാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കാസർഗോഡ് പൊലീസിലെ വനിതാ സെൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തി കേസെടുത്തു. മജിസ്ട്രേറ്റിന്‍റെ മുന്നിൽ നൽകിയ മൊഴിയിൽ പെൺകുട്ടി അധ്യാപകന്‍റെ പേര് വെളുപ്പെടുത്തിയിട്ടുണ്ട്. വെള്ളരിക്കുണ്ട് സി ഐക്കാണ് കേസിൽ അന്വേഷണ ചുമതല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam