'പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ചു' ഇമാമിനെതിരെ പോക്സോ കേസ്

Published : Feb 12, 2019, 02:02 PM ISTUpdated : Feb 12, 2019, 10:57 PM IST
'പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ചു' ഇമാമിനെതിരെ പോക്സോ കേസ്

Synopsis

തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് ജമാഅത്തിലെ മുൻ ഇമാം ഷെഫീക്ക് അൽ ഖാസ്മിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. പെൺകുട്ടി പരാതി നൽകാൻ തയ്യാറാകാത്തതിനാൽ പള്ളി കമ്മിറ്റി പ്രസിഡന്‍റിന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തതത്.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരെ പോക്സോ പ്രകാരം കേസെടുത്തു. തൊളിക്കോട് ജമാഅത്തിലെ മുൻ ഇമാം ഷെഫീക്ക് അൽ ഖാസിമിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. പെൺകുട്ടി പരാതി നൽകാൻ തയ്യാറാകാത്തതിനാൽ പള്ളി കമ്മിറ്റി പ്രസിഡന്‍റിന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പള്ളികമ്മിറ്റിയുടെ പ്രസിഡന്‍റ് ബാദുഷയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വാർത്ത പുറത്ത് വന്നതോടെ ജമാഅത്ത് കൗൺസിലിൽ നിന്നും ഷെഫീക് അൽ ഖാസിമിയെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി ഷെഫീക്ക് അൽ ഖാസിമി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോക്സോ പ്രകാരം കേസെടുത്തത്. പീഡനത്തിനിരയായ ഇരയായ പെൺകുട്ടി ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മൊഴി നൽകാൻ തയ്യാറായിരുന്നില്ല

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണം കൈപ്പറ്റിയെന്ന് ആരോപണം; തന്‍റെ യശസ് തകര്‍ക്കാന്‍ ശ്രമം, മാനനഷ്ട കേസ് ഫയല്‍ ചെയ്ത് കെ.സി വേണുഗോപാല്‍
സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; 5 പേർക്ക് പുതുജീവനേകി കൃഷ്ണലാൽ യാത്രയായി, ഹൃദയവുമായി എയർ ആംബുലൻസ് കോട്ടയത്തേക്ക് പുറപ്പെടും