
കൊച്ചി: സംസ്ഥാനത്ത് അർബുദരോഗം വ്യാപകമാകുന്നതിന് പിന്നിൽ ഭക്ഷണത്തിലെ മായവും വിഷാംശവും കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ധർ. പ്രതിവർഷം സർക്കാർ ആശുപത്രികളിൽ മാത്രം അൻപതിനായിരത്തോളം പേർക്കാണ് ക്യാൻസർ സ്ഥിരീകരിക്കുന്നത്. മായം കലർന്ന ഭക്ഷണം തുടർച്ചയായി കഴിക്കുന്നതിന്‍റെ ദുരന്തഫലം ഏറെക്കാലത്തിനുശേഷമാകും ഗുരുതര രോഗങ്ങളായി അനുഭവിക്കേണ്ടിവരിക.
എൻഡോസൾഫാൻ അടക്കമുളള കീടനാശിനി ഉപയോഗിച്ച പച്ചക്കറികളും, പഴങ്ങളും, രാസവസതുക്കൾ കലർന്ന മൽസ്യം, പരിശോധനയില്ലെതെ എത്തുന്ന മാംസം എല്ലാം രോഗങ്ങൾക്ക് വഴിവെക്കുന്നെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിൽ മാത്രം പ്രതിവർഷം 15000 മുതൽ ഇരുപതിനായിരം വരെ പുതിയ അർബുദ ബാധിതരെയാണ് കണ്ടെത്തുന്നത്.
അർബുദം, പ്രമേഹം, രക്തസമ്മദ്ദം, നാഡീ സംബന്ധമായ അസുഖം, വൃക്കസംബന്ധമായ അസുഖം, ശ്വാസകോശ സംബന്ധമായ അസുഖം ,ആന്തരീക രക്തസ്രാവം എന്നിവയെല്ലാം മായം കലർന്ന ഭക്ഷണത്തിന്‍റെ അനന്തര ഫലങ്ങളിൽ ചിലതാണ്. ഇത്തരം വിഷ ഭക്ഷണം ദീർഘകാലം കഴിക്കുന്നതിന്‍റെ അനന്തരഫലം ഏറെക്കാലത്തിന് ശേഷമാകും പുറത്തുവരിക
മലയാളികളുടെ ഭക്ഷണശീലങ്ങളിൽ അടുത്തകാലത്തുണ്ടായ മാറ്റമാണ് മായം കലർന്ന ഭക്ഷ്യവസ്തുക്കൾ എത്താൻ ഇടായാക്കിയത്. ഭക്ഷ്യവസ്തുക്കളൊന്നും സംസ്ഥാനത്ത് ആവശ്യത്തിന് ഉൽപാദിപ്പിക്കാത്തതും തിരിച്ചടിയായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam