പള്‍സര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുത്; ഇരയെ ആക്രമിക്കാന്‍ ശ്രമിക്കുന്നെന്ന് പൊലീസ്

Published : Jan 22, 2018, 12:10 PM ISTUpdated : Oct 04, 2018, 07:14 PM IST
പള്‍സര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുത്; ഇരയെ ആക്രമിക്കാന്‍ ശ്രമിക്കുന്നെന്ന് പൊലീസ്

Synopsis

കൊച്ചി: ഇരയുടെ സ്വകാര്യതയെ ബാധിക്കും എന്നതിനാല്‍ പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ നല്‍കാനാവില്ല. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാനാണ് ഹര്‍ജികളിലൂടെ പ്രതി ലക്ഷ്യമിടുന്നത്. ഹര്‍ജിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി ദിലീപ് പ്രചരണം നടത്തുകയാണ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നതെന്നുമാണ് പൊലീസിന്റെ നിലപാട്. കുറ്റപത്രങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമില്ലെന്നും പൊലീസ് കോടതിയെ അറിയിക്കും. 

നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ഹർജിയില്‍ ദിലീപിനെതിരെ പൊലീസ്. ഇരയെ വീണ്ടും ആക്രമിക്കാനുള്ള ശ്രമത്തിലാണ് ദിലീപെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ദിലീപിന്റെ ഹര്‍ജിക്കു പിന്നില്‍ നടി വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൊലീസ് പറയുന്നു. പള്‍സര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്നും പോലീസ് എതിര്‍ സത്യവാങ്മൂലം നല്‍കും. 

അനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജ്ജി തള്ളണമെന്നാണ് പോലീസിന്റെ ആവശ്യം. കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ള രേഖകള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. 

മുമ്പ് കോടതിയുടെ സാന്നിധ്യത്തില്‍ തന്നെ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച പ്രധാനപ്പെട്ട രേഖകള്‍ ദിലീപ് പരിശോധിച്ചിരുന്നു.എന്നാല്‍ വിശദമായ പരിശോധനയ്ക്കായി വേണ്ടി ദിലീപ് വീണ്ടും രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്‍കിയ രണ്ട് ഹര്‍ജികളില്‍ പൊലീസ് ഉച്ചയ്ക്ക് ശേഷം വിശദീകരണം നല്‍കും. കേസിന്റെ മേല്‍നോട്ട ചുമതലയുള്ള അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് വിശദീകരണം നല്‍കുക. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ
എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്റ്റിൽ