വിനായകന്‍ മരിച്ചത് അച്ഛന്‍ മര്‍ദ്ദിച്ചത് കൊണ്ടാകാം; പുതിയ വാദവുമായി പോലീസ്

Published : Aug 14, 2017, 10:35 AM ISTUpdated : Oct 04, 2018, 11:58 PM IST
വിനായകന്‍ മരിച്ചത് അച്ഛന്‍ മര്‍ദ്ദിച്ചത് കൊണ്ടാകാം; പുതിയ വാദവുമായി പോലീസ്

Synopsis

തൃശൂര്‍: പോലീസ് മര്‍ദ്ദനത്തില്‍ മനം നൊന്ത് ആത്മഹത് ചെയ്ത വിനായകന്റെ മരണത്തില്‍ പുതിയ വാദവുമായി പോലീസ്. വിനായകന്റെ അച്ഛനെ പ്രതിക്കൂട്ടിലാക്കിയാണ് പോലീസിന്റെ പുതിയ നീക്കം. വിനായകന്‍ മരിച്ചത് അച്ഛന്‍ മര്‍ദ്ദിച്ചത് കൊണ്ടാകാമെന്ന് പൊലീസ്. പോലീസ് സ്റ്റേഷനില്‍ വിനായകനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പാവറട്ടി പോലീസ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.

പാവറട്ടി സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെയുള്ള അഞ്ച് പൊലീസുകാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സംഭവ സമയത്ത് താന്‍ സ്റ്റേഷനില്‍ ഇല്ലായിരുന്നുവെന്നാണ് എസ്‌ഐ നല്‍കിയ മൊഴി. ജൂലൈ 17 നാണ് പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്ത വിനായകനെ പിറ്റേദിവസം മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. 

പോലീസിന്റെ മര്‍ദ്ദനമാണ് വിനായകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിനായകനൊപ്പം കസ്റ്റഡിയിലെടുത്ത സുഹൃത്ത് ശരത് വെളിപ്പെടുത്തിയിരുന്നു. ഏറെ വിവാദമായ കേസ് ഒടുവില്‍ സര്‍ക്കാര്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുതിര്‍ന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു, മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും
പാകിസ്ഥാനായി ചാരപ്പണി ചെയ്ത യുപി സ്വദേശിയായ നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ; തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയെന്ന് കണ്ടെത്തൽ, പിടിയിലായത് കൊച്ചിയിൽ