
തിരുവനന്തപുരം: തമിഴ്- മലയാളി പോര് അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരള പൊലീസ്. ഫേസ്ബുക്ക് പേജിലാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഒരു യുവതിയും യുവാവും നടത്തിയ പ്രതികരണങ്ങള്‍ ഏറ്റെടുത്ത് അത് തമിഴ്- മലായാളി പ്രശ്നമായി പ്രചരിപ്പിക്കുന്നത് തടയുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചും ഉള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇത്തരം പ്രവണതകൾ അപരിഷ്കൃതവും അവിവേകവുമാണ്. കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രബുദ്ധവും സംസ്കാരസമ്പന്നവുമായ യുവജനങ്ങൾ പരസ്പരബഹുമാനവും സഹവർത്തിത്വവും നിലനിർത്തണമെന്നും ഇത്തരം വിഷയങ്ങളിൽ ജാഗ്രതയോടെ പെരുമാറണമെന്നും പൊലീസ് കുറിപ്പില്‍ അഭ്യര്‍ഥിക്കുന്നു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിൽ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഇന്ന് മറ്റു പലരും ഏറ്റുപിടിച്ചു കേരളത്തിൻ്റെയും തമിഴ് നാടിൻ്റെയും പ്രശ്നമായി ചിത്രീകരിക്കുകയും പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചുംകൊണ്ടുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ അപരിഷ്കൃതവും അവിവേകവുമാണ്. കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രബുദ്ധവും സംസ്കാരസമ്പന്നവുമായ യുവജനങ്ങൾ പരസ്പരബഹുമാനവും സഹവർത്തിത്വവും നിലനിർത്തണമെന്നും ഇത്തരം വിഷയങ്ങളിൽ ജാഗ്രതയോടെ പെരുമാറണമെന്നും അഭ്യർത്ഥിക്കുന്നു.
ദയവായി ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കുകയോ, ഷെയർ ചെയ്യുകയോ ചെയ്യരുത് ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam