പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്ത ആളെ തിരിച്ചറിയുന്നവര്‍ക്ക് പാരിതോഷികം

Published : Feb 17, 2018, 01:15 PM ISTUpdated : Oct 05, 2018, 03:06 AM IST
പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്ത ആളെ തിരിച്ചറിയുന്നവര്‍ക്ക് പാരിതോഷികം

Synopsis

ദില്ലി: തിരക്കുള്ള ബസ്സില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ നോക്കി സ്വയംഭോഗം ചെയ്ത ആളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദില്ലി പൊലീസ്. ഫെബ്രുവരി 7നാണ് ദില്ലി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയുടെ തൊട്ടടുത്തിരുന്ന ആള്‍ പെണ്‍കുട്ടിയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അവളെ നോക്കി സ്വയംഭോഗം ചെയ്യുകയും ചെയ്തത്. 

പെണ്‍കുട്ടി ഇത് മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് പ്രതിയെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്. 25000 രൂപയാണ് ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികമായി ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

മധ്യവയസ്‌കന്‍ കയ്യിലുള്ള ബാഗ് മടിയില്‍ വച്ചാണ് സ്വയംഭോഗം ചെയ്തുകൊണ്ടിരുന്നത്. അടുത്തിരുന്നവര്‍ ഇത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. അതിനിടയിലാണ് പെണ്‍കുട്ടിയുടെ ധീരമായ നടപടി. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയെ പിന്തുണച്ചും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇതിലും വലിയ പ്രഹരമുണ്ടോ? സംസ്ഥാന അധ്യക്ഷ തന്നെ പാർട്ടി വിട്ടു, തിരിച്ചടികളുടെ ചക്യവ്യൂഹത്തിൽ കുടുങ്ങി മമത; പാർട്ടി ഓഫീസ് പോരാട്ടം കോടതിയിലേക്ക്
അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എന്ന പേരിൽ ഫയലെത്തും, ഓപ്പൺ ചെയ്താൽ എല്ലാം എളുപ്പം, വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് സൈബർ തട്ടിപ്പ്, മുന്നറിയിപ്പ്