
തിരുവനന്തപുരം: കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ്സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ കടയുമടയെ സിഐ മർദ്ദിച്ചതായും തെറി വിളിച്ചതായും പരാതി. തിരുവനന്തപുരം കന്റോൺമെനറ് സിഐ അസഭ്യം പറയുന്ന ശബ്ദരേഖ അടക്കമുള്ള പരാതി മുഖ്യമന്ത്രിക്ക് ഡിജിപിക്ക് കൈമാറി. അസഭ്യവർഷത്തിന്റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസിനും കിട്ടി.
പൊലീസിനെതിരെ ഉയരുന്ന പരാതികളിൽ മറ്റൊന്ന് കൂടി. സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള സ്റ്റേഷനിലെ ജനകീയപൊലീസിന്‍റെ യഥാർത്ഥ മുഖം കേൾക്കാം.
സ്റ്റാച്യുവില്‍ ഇലക്ട്രിക്കല് കട നടത്തുന്ന സുജിത്തിനോട് കന്‍റോണ്‍മെന്‍റ് സിഐ പ്രസാദ് ഇങ്ങിനെ കയർക്കുന്നത്. കടയിലെ ഒരു ജീവനക്കാരെ പിരിച്ചുവിട്ടപരാതിയിലാണ് സുജിത്തിനെ സ്റ്റേഷനിലേക്ക് ഈ മാസം 8ന് വിളിച്ചത്. സ്റ്റേഷനിലെ ഈ വിനോദമൊന്നും പുത്തരിയല്ലെന്ന് പരിഹസിക്കുന്ന സിഐ ഒരു മുന്നറിയിപ്പ് കൂടി നല്‍കുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam