രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തു

Published : Oct 20, 2018, 09:18 PM IST
രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തു

Synopsis

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായ എറണാകുളം സ്വദേശി രഹ്നയ്ക്കെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് ബിജെപി നേതാവ് പരാതി നല്‍കിയത്. പത്തനംതിട്ട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ല വകുപ്പ് ചുമത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്

പത്തനംതിട്ട: ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്തു. സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വൃണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആർ. രാധാകൃഷ്ണമേനോന്‍റെ പരാതിയെ തുടര്‍ന്നാണ് നടപടി.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായ എറണാകുളം സ്വദേശി രഹ്നയ്ക്കെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് ബിജെപി നേതാവ് പരാതി നല്‍കിയത്. പത്തനംതിട്ട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ല വകുപ്പ് ചുമത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

ഇന്നലെയാണ് രഹ്ന ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്ക്കൊപ്പം ശബരിമല കയറാന്‍ ശ്രമിച്ചത്. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് നടപന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണം'; കാലടി സർവകലാശാലയിൽ ഗവർണറുടെ പരിപാടിയിൽ കർശന നിർദേശങ്ങൾ
അസാധ്യമെന്ന് കരുതിയ ഐക്യം, അപ്രതീക്ഷിത വിജയം! കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷത്തിന് ആത്മവിശ്വാസം പകര്‍ന്ന ഡിലിമിറ്റേഷൻ ബില്ലിലെ നീക്കം