ശബരിമല അക്രമം: ലുക്ക്ഔട്ട് നോട്ടീസില്‍ പൊലീസുകാരന്റെ ചിത്രം

Published : Oct 25, 2018, 12:45 PM ISTUpdated : Oct 25, 2018, 12:47 PM IST
ശബരിമല അക്രമം: ലുക്ക്ഔട്ട് നോട്ടീസില്‍ പൊലീസുകാരന്റെ ചിത്രം

Synopsis

ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ അതിക്രമങ്ങളില്‍ പങ്കാളികളായവരുടെ ചിത്രങ്ങള്‍ അടക്കം പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസില്‍ പൊലീസുകാരനും 

പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ അതിക്രമങ്ങളില്‍ പങ്കാളികളായവരുടെ ചിത്രങ്ങള്‍ അടക്കം പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസില്‍ പൊലീസുകാരനും ഉള്‍പ്പെട്ടു. പട്ടികയിലെ 167ാം നമ്പറായി ചേര്‍ത്തിരുന്നത് പത്തനംതിട്ട എ ആര്‍ ക്യാംപിലെ പൊലീസ് ഡ്രൈവറായ ഇബ്രാഹിം കുട്ടിയുടെ ചിത്രമായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസില്‍ നിന്ന് ഈ ചിത്രം നീക്കി. 

ശബരിമലയില്‍ അക്രമം നടക്കുമ്പോള്‍ സിവില്‍ ഡ്രസില്‍ പൊലീസിനെ വിന്യസിച്ചിരുന്നുവെന്നും വീഡിയോയില്‍ ഉള്‍പ്പെട്ട പൊലീസുകാരന്റെ ചിത്രം അബദ്ധത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. അതേസമയം പൊലീസ് അക്രമത്തില്‍ പങ്കാളികള്‍ ആയിരുന്നുവെന്നതിന് തെളിവാണ് അക്രമികള്‍ക്കിടയില്‍ പൊലീസുകാരന്റെ ചിത്രം ഉള്‍പ്പെട്ടതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വിഭാഗം ആളുകള്‍ ആരോപിക്കുന്നു. 
 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും