
അലിഗഡ്: അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ വിദ്യാർഥികൾക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം പൊലീസ് പിൻവലിച്ചു. സർവ്വകലാശാലയിലെ 14 വിദ്യാർഥികൾക്കുമോലായിരുന്നു കുറ്റം ചുമത്തിയിരുന്നത്. തെളിവുകളുടെ അഭാവത്തിലാണ് കേസ് പിൻവലിച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച്, തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് ഭാരതീയ യുവമോർച്ച ജില്ലാ പ്രസിഡന്റ് മുകേഷ് ലോധി നൽകിയ പരാതിയിലാണ് വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്. എന്നാൽ സംഘർഷത്തിനിടയിൽ പാക് അനുകൂലമോ രാജ്യദ്രോഹമോ ആയ മുദ്രാവാക്യം മുഴക്കുന്നതിന്റെ തെളിവുകൾ ഒന്നും തന്നെ അന്വേഷണത്തിൽ ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.
ഫെബ്രുവരി 12നാണ് സർവ്വകലാശാലയിൽ സംഘർഷം നടന്നത്. എഐഎംഐഎം നേതാവ് അസറുദ്ദീൻ ഉവൈസി കാമ്പസ് സന്ദർശിക്കുന്നത് തടയണമെന്ന് യുവമോർച്ച ആവശ്യമുന്നയിച്ചിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam