വനിതാ മതിലിനിടെയുണ്ടായ ബിജെപി ആർഎസ്എസ് അക്രമം: പൊലീസ് വെടിവയ്ച്ചത് 5 റൗണ്ട്

Published : Jan 01, 2019, 11:51 PM ISTUpdated : Jan 01, 2019, 11:53 PM IST
വനിതാ മതിലിനിടെയുണ്ടായ ബിജെപി ആർഎസ്എസ് അക്രമം: പൊലീസ് വെടിവയ്ച്ചത് 5 റൗണ്ട്

Synopsis

വനിതാ മതിലിനിടെ  ഒരു വിഭാഗം ബിജെപി ആര്‍എസ്എസ് പ്രവർത്തകർ റോഡ് കയ്യേറി പ്രതിഷേധിക്കുകയായിരുന്നു. മതിൽ തീർക്കാൻ സാധിക്കാതെ വന്നതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. 

കാസര്‍ഗോഡ്: ചേറ്റുകുണ്ടിൽ വനിതാ മതിലിനിടെയുണ്ടായ സംഘർഷം ചെറുക്കാന്‍ പൊലീസ് ആകാശത്തേക്ക് വെടി വയ്ച്ചത് 5 റൗണ്ട്. വനിതാ മതിലിനിടെ  ഒരു വിഭാഗം ബിജെപി ആര്‍എസ്എസ് പ്രവർത്തകർ റോഡ് കയ്യേറി പ്രതിഷേധിക്കുകയായിരുന്നു. മതിൽ തീർക്കാൻ സാധിക്കാതെ വന്നതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. 

സ്ഥലത്തു തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. ബിജെപിക്ക് സ്വാധീനമുളള മേഖലയില്‍ സംഘര്‍ഷം ചെറിക്കാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചിരുന്നു. 

കാസർകോട്  മായിപ്പാടിയില്‍ മതിലിൽ പങ്കെടുത്ത് മടങ്ങുന്നവർക്ക് നേരെ അക്രമം ഉണ്ടായിരുന്നു അക്രമികള്‍ ബസിന് നേരെ കല്ലേറിഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്താം ക്ലാസിൽ തോൽപിക്കുമെന്ന് ഭീഷണി, വിദ്യാർത്ഥിയിൽ 80 ​ഗ്രാം സ്വർണവും പണവും തട്ടിയെ‌ടുത്തു, ചോദ്യം ചെയ്തപ്പോൾ കള്ളക്കേസ് കൊടുത്തു
ബോംബ് ഭീഷണി, ആന്റണി ആൽബനീസിനെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചു, പരിശോധന