ഡിവൈഡർ തകർത്ത സംഭവത്തിൽ അനിൽ അക്കരക്കെതിരെ കേസെടുത്ത് പൊലീസ്; 19160 രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് എഫ്ഐആർ‌

Published : Nov 07, 2025, 05:37 PM IST
anil akkara

Synopsis

19160 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് എഫ്ഐആറിലുള്ളത്.

തിരുവനന്തപുരം: ‍ഡിവൈഡർ തകർത്ത സംഭവത്തിൽ അനിൽ അക്കരക്കെതിരെ കേസെടുത്ത് പൊലീസ്. ബിഎൻഎസ് 324(4) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 19160 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് എഫ്ഐആറിലുള്ളത്. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മുതുവറ ക്ഷേത്രത്തിലേക്കുള്ള വഴി ഡിവൈഡർ വച്ച് അടച്ചു എന്നാരോപിച്ചാണ് അനിൽ അക്കര ഡിവൈഡർ തകർത്തത്. പിന്നീട് പൊലീസ് കാവലിൽ കരാർ കമ്പനി ഡിവൈഡർ വീണ്ടും കെട്ടിയിരുന്നു. തൃശൂർ കുന്നംകുളം പാതയിലെ മുതുവറയിലാണ് സംഭവം. വഴിയൊരുക്കുന്നതിനാണ് ഡിവൈസർ തകർത്തതെന്ന് ആയിരുന്നു അനിൽ അക്കരയുടെ പ്രതികരണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സർക്കാർ അതിജീവിതക്കൊപ്പം, ഏത് ഉന്നതനായാലും നടപടി'; ലൈംഗികാത്രിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ തള്ളി മന്ത്രി സജി ചെറിയാൻ
ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ല, ജീവനാംശം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി