
കൊച്ചി: ഹർത്താലിൽ വലഞ്ഞ അയ്യപ്പഭക്തന്മാർക്ക് പ്രഭാതഭക്ഷണവുമായി കൊച്ചി സിറ്റി പൊലീസ്. സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ ഇതരസംസ്ഥാന ഭക്തർക്ക് ഉൾപ്പടെ പൊലീസ് സേവനം സഹായകമായി.
കൊച്ചി നഗരത്തിലെ ക്രമസമാധാനപാലന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെല്ലാം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇന്ന് ഒരുമിച്ചെത്തി. ഹർത്താൽ ദിനത്തിലെ സ്ഥിരം പൊലീസ് സന്നാഹമെന്ന് കരുതിയെങ്കിൽ തെറ്റി. തമിഴ്നാട്, ആന്ധപ്രദേശ് എന്നിവടങ്ങളിൽ നിന്ന് ദീർഘദൂര ട്രെയിനികളിലെത്തിയ അയ്യപ്പഭക്തരെ സ്വാഗതം ചെയ്യാനായിരുന്നു പൊലീസ് സന്നാഹം. പിന്നാലെ വണ്ടി തുറന്ന് ഭക്ഷണപൊതികളെടുത്ത് ഓരോരുത്തർക്കായി നൽകി. പൊലീസിന്‍റെ സേവനത്തിൽ അയ്യപ്പഭക്തർക്കും സന്തോഷം.
കൊച്ചിയിലെ പോലീസുകാർക്കിടയിൽ നിന്ന് ശേഖരിച്ച പണമുപയോഗിച്ചാണ് പൊലീസ് കാന്‍റീനിൽ തയ്യാറാക്കി ഭക്ഷണം വിതരണം ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam