അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ: കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മാർട്ടിനെതിരെ പൊലീസ് ഇന്ന് കേസ് എടുത്തേക്കും

Published : Dec 17, 2025, 08:44 AM IST
Martin

Synopsis

ദിലീപിനു കേസിൽ പങ്കില്ലെന്നാണ് വീഡിയോയിൽ പറയുന്നത്

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ പ്രതിയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ പോലീസ് ഇന്ന് കേസ് എടുത്തേക്കും.കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിൻ ആണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചത്.വീഡിയോ പ്രചരിപ്പിക്കുന്നതിൽ നടപടി വേണം എന്ന് അതിജീവിത മുഖ്യമതിയോട് ആവശ്യപ്പെട്ടിരുന്നു.ദിലീപിനു കേസിൽ പങ്കില്ലെന്നാണ് വീഡിയോയിൽ പറയുന്നത്

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിവിധിയ്ക്കെതിരെ സർക്കാർ അപ്പീൽ നൽകാനിരിക്കെ  മുഖ്യമന്ത്രിയെ ഇന്നലെ  നേരിട്ട് കണ്ട് അതിജീവിത. നിരന്തരമായ വേദനകൾക്കും കണ്ണീരിനും ഒടുവിൽ തനിക്ക്  കിട്ടിയത് നീതി നിഷേധമാണെന്ന് അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചു.  കേരളം ഒപ്പമുണ്ടെന്നും സർക്കാർ ഉടൻ അപ്പീൽ നൽകുമെന്നും മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നൽകി. കേസിൽ  ശിക്ഷിക്കപ്പെട്ട  മാർട്ടിന്‍റെ  വീഡിയോയ്ക്കെതിരെയും നടപടി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. നടിയുടെ പേര് അടക്കം വെളിപ്പെടുത്തിയാണ് മാർട്ടിൻ സമൂഹമാധ്യങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചത്. ഇക്കാര്യം പരിശോധിച്ച് ശക്തമായ നിയമ നടപടി ഉണ്ടാകുമെന്ന്  മുഖ്യമന്ത്രി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബോംബ് പടക്കമായി!! സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; അപകടം പടക്കം പൊട്ടിയെന്ന് പൊലീസ് എഫ്ഐആർ
ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർ മൂന്ന് കാര്യങ്ങൾ ഉറപ്പാക്കണമെന്ന് കേരള പൊലീസ്; ലക്ഷ്യം മടക്കയാത്രയിലെ അപകടങ്ങൾ കുറയ്ക്കൽ